മെയ് നാല് മുതല്‍ ഏഴ് വരെയുള്ള പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുവന്നിരുന്ന മെയ് നാല് മുതല്‍ ഏഴ് വരെയുള്ള പരീക്ഷകള്‍ മാറ്റിവെച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തിലത്തിലാണ് പരീക്ഷകള്‍ മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് കേരള പി എസ് സി പരീക്ഷാ കണ്‍ട്രോളര്‍ പത്രകുറിപ്പിലൂടെ അറിയിച്ചു. അതേസമയം ഐ സി എസ് സി പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. 12-ാം ക്ലാസിന്റെ പരീക്ഷ മാറ്റിവെക്കുകയും ചെയ്തു. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കേറ്റ് എക്‌സാമിനേഷന്‍സ് വ്യക്തമാക്കിയത്.

രാജ്യത്തെ നിലിവലെ കോവിഡ് സാഹചര്യം പരിഗണിച്ചാണ് സി.ഐ.എസ്.സി.ഇ പരീക്ഷ റദ്ദാക്കാനും മാറ്റിവെക്കാനും തീരുമാനിച്ചത്. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷിതത്വത്തിനാണ് മുഖ്യ പരിഗണന എന്നാണ് സി.ഐ.എസ്.സി.ഇ തങ്ങളുടെ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്.