എസ്.ഡി.പി.ഐ – സി.പി.എം കൂട്ടുകെട്ട് ; പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ചു സി.പി.എം
പത്തനംതിട്ടയില്‍ കോട്ടാങ്ങല്‍ പഞ്ചായത്ത് ഭരണം സി.പി.എമ്മിന്.എസ്.ഡി.പി.ഐ – സി.പി.എം കൂട്ടുകെട്ടിനെ തുടര്‍ന്നാണ് ഭരണം സി പി എം പിടിച്ചെടുത്തത്. കോട്ടാങ്ങല്‍ പഞ്ചായത്ത് ഭരണ സമിതി തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ അംഗം സി.പി.എമ്മിന് അനുകൂലമായി വോട്ട് ചെയ്തു. കഴിഞ്ഞ രണ്ട് തവണ എസ്.ഡി.പി.ഐ പിന്തുണച്ചതിനെ തുടര്‍ന്ന് സി.പി.എം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം ബിനു ജോസഫിനെയാണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്.
എല്‍.ഡി.എഫ് – 5 , ബി.ജെ.പി – 5, യു.ഡി.എഫ് – 2 , എസ്.ഡി.പി.ഐ – 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ നിലവിലെ കക്ഷി നില. എസ്.ഡി.പി.ഐ – സി.പി.എം കൂട്ടുകെട്ട് ഉണ്ടായി ഭരണം ലഭിച്ചു എങ്കിലും എതിര്‍പ്പിനെ തുടര്‍ന്നാണ് സി.പി.എം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെച്ചത്. എന്നാല്‍ ഇപ്പോള്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പല ഇടങ്ങളിലും പരസ്യമായ സി പി എം എസ്.ഡി.പി.ഐ കൂട്ട് കെട്ട് ഉണ്ടായിരുന്നു. ഇതിനെതിരെ എതിര്‍പ്പുകള്‍ ഒന്നും ഉണ്ടായതുമില്ല. അതുകൊണ്ടു തന്നെ ഇത്തവണ രാജി വെക്കുവാന്‍ സാധ്യതയും കുറവാണ്.