രാഹുല്‍ ഗാന്ധിക്ക് കോവിഡ് ; കെ കെ ഷൈലജ നിരീക്ഷണത്തില്‍
രാഹുല്‍ ഗാന്ധിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. രാഹുല്‍ ഗാന്ധി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാഹുല്‍ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എല്ലാ തലത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പിന്തുടരേണ്ടതാണെന്നും സുരക്ഷിതരായി ഇരിക്കണമെന്നു രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗിന് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. തുടര്‍ ചികിത്സയ്ക്കായി ഇദ്ദേഹത്തെ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന് ചെറിയ രീതിയിലുള്ള ലക്ഷണങ്ങള്‍ ഉണ്ടെന്നും എന്നാലും ആരോഗ്യസ്ഥിതി നല്ല രീതിയില്‍ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം ആരോഗ്യമന്ത്രി കെ കെ ശൈലജ കൊവിഡ് നിരീക്ഷണത്തില്‍. മന്ത്രിയുടെ മകനും മരുമകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മീറ്റിംഗുകളെല്ലാം ഓണ്‍ലൈന്‍ ആണെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. എനിക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും ഇല്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ മാത്രമാണ് നടത്തിയിരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വഴിയും ഇടപെട്ട് നടത്തുന്നതാണ് എന്നാണ് ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഇതിനിടെ ഉത്തര്‍ പ്രദേശ് മന്ത്രി ഹനുമാന്‍ മിശ്ര കോവിഡ് ബാധിച്ച്മ രിച്ചു. ചൊവ്വാഴ്ച രാവിലെ ലഖ്?നോവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു അന്ത്യം. കോവിഡ് സഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഉത്തര്‍പ്രദേശ് കോ-ഓപ്പറേറ്റ് യൂണിയന്‍ ചെയര്‍മാനാണ് അന്തരിച്ച ഹനുമാന്‍ മിശ്ര. അതുപോലെ തന്നെ ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്ത നേപ്പാള്‍ മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷാക്കും രാജ്ഞി കോമല്‍ ഷാക്കും കോവിഡ്. നാട്ടില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ പിസിആര്‍ പരിശോധനയിലാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 11ന് ഹരിദ്വാറിലെത്തിയ ഗ്യാനേന്ദ്ര നിരവധി സന്യാസിമാരുമായും തീര്‍ത്ഥാടകരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മാസ്‌കില്ലാതെ ചടങ്ങില്‍ പങ്കെടുത്ത ഇരുവര്‍ക്കുമെതിരെ വിമര്‍ശനവും ശക്തമായിരുന്നു.