നാസിക്കില്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്ന് 22 രോഗികള്‍ മരിച്ചു
കൊറോണ ദുരന്തത്തിന്റെ ഇടയില്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്ന് 22 രോഗികള്‍ മരിച്ചു. നൂറോളം രോഗികളെ ആശുപത്രിയില്‍ നിന്നും മാറ്റി. നാസിക്കിലെ ആശുപത്രിയിലാണ് സംഭവം നടന്നത്. ചോര്‍ച്ച നിയന്ത്രണവിധേയമാക്കിയതായി ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. സംഭവം അന്വേഷിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് പറഞ്ഞു.
ടാങ്കിലേക്ക് ഓക്‌സിജന്‍ നിറക്കുന്നതിനിടെ വാല്‍വിലുണ്ടായ തകരാറാണ് അപകടകാരണം. ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം അരമണിക്കൂറോളം തടസ്സപ്പെട്ടു. വെന്റിലേറ്ററില്‍ ചികിത്സയിലുണ്ടായിരുന്ന 22 കൊവിഡ് രോ?ഗികളാണ് മരിച്ചതെന്ന് ഔദ്യോ?ഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. 80 രോ?ഗികളാണ് ഇവിടെ ഓക്‌സിജന്‍ സഹായത്തോടെ ചികിത്സയിലുണ്ടായിരുന്നത്. ഇവരില്‍ 30 പേരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.