കേരളത്തില്‍ വാക്‌സിന്‍ ക്ഷാമം ; വാക്‌സിനേഷന് ഉന്തും തള്ളും അക്രമവും
സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്നതിന്റെ ഇടയില്‍ പല ഇടങ്ങളിലും വാക്കേറ്റവും ബഹളവും. ബേക്കര്‍ സ്‌കൂളില്‍ വാക്‌സിനെടുക്കാന്‍ വന്നവരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്‌സിനെടുക്കാന്‍ എത്തിയവര്‍ കൂടി നില്‍ക്കാന്‍ തുടങ്ങിയതോടെ പൊലീസ് ടോക്കണ്‍ നല്‍കാന്‍ തുടങ്ങിയതാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്. രാവിലെ മുതലെത്തി ക്യൂ നില്‍ക്കുന്നവരെ അവ?ഗണിച്ച് പിന്നീട് എത്തിയവര്‍ക്ക് പൊലീസ് ടോക്കണ്‍ നല്‍കുകയായിരുന്നുവെന്നാണ് ആരോപണം. ഇതോടെ സ്ഥലത്ത് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാകുകയായിരുന്നു.
പാലക്കാട് മോയന്‍സ് എല്‍പി സ്‌കൂളില്‍ നടക്കുന്ന മെ?ഗാ വാക്‌സിനേഷന്‍ ക്യാമ്പിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആയിരത്തോളം പേരാണ് രാവിലെ തന്നെ സാമൂഹ്യ അകലം പാലിക്കാതെ വരി നിന്നത്. മുതിര്‍ന്ന പൗരന്മാരാണ് ഏറെയും വാക്‌സിനേഷനായി എത്തിയിരിക്കുന്നത്. കോട്ടയത്തും പോലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. അതേസമയം കേരളത്തില്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായിത്തന്നെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇടക്കിടക്ക് വാക്ക് മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല, ഇവിടെ വാക്‌സിന്‍ സൗജന്യമായിത്തന്നെ വിതരണം ചെയ്യും. മുഖ്യമന്ത്രി പറഞ്ഞു.
വാക്‌സിന്‍ ദൗര്‍ലഭ്യമാണ് സംസ്ഥാനം ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന്റെ പുതിയ വാക്‌സിന്‍ വിതരണ നയം കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ്. മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വാക്‌സിന്‍ വിതരണത്തെ വിമര്‍ശിച്ച കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെയും മുഖ്യമന്ത്രി രംഗത്തെത്തി. സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുരളീധരന്‍ യോജിപ്പിന്റെ അന്തരീക്ഷം മോശമാക്കുകയാണെന്നും അല്‍പ്പം ഉത്തരവാദിത്ത ബോധ്യത്തോടെ കാര്യങ്ങള്‍ കാണണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.