വാക്സിന്‍ നയം പുനഃപരിശോധിക്കണമെന്നു കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയ ഗാന്ധി

കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി . ഒരേ ബോക്സിന് പല വില ഈടാക്കുന്നത് ശരിയല്ലെന്നും സാമ്പത്തികസ്ഥിതി മാനദണ്ഡം ആക്കാതെ 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്സിന്‍ ഉറപ്പാക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.

രാജ്യത്തെ പ്രതിസന്ധി കൊവിഡ് കാരണം മാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ കാരണമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. പൊള്ളയായ പ്രസംഗങ്ങള്‍ അല്ല വേണ്ടത്. രാജ്യത്തിന് പരിഹാരം നല്‍കുകയാണ് വേണ്ടതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പ്രതിസന്ധിയുടെ സമയത്ത് സ്ഥാനങ്ങള്‍ പരസ്പരം സഹകരിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജര്ിവാള്‍ ആവശ്യപ്പെട്ടു. രോഗ വ്യാപനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. പൊതുഗതാഗത സംവിധാനത്തില്‍ ഉള്‍പ്പെടെ മഹാരാഷ്ട്ര കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.