ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷം ; ഡല്‍ഹി ആശുപത്രികളില്‍ രോഗികളെ തടയുന്നു
ഡല്‍ഹിയില്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമായി തുടരുന്നു. ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന രോഗികളെയൊക്കെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ശാന്തിമുകുന്ദ് ആശുപത്രി സിഇഒ അറിയിച്ചു. വിവിധ ആശുപത്രികള്‍ തങ്ങള്‍ക്ക് മണിക്കൂറുകള്‍ പിടിച്ചുനില്‍ക്കാനുള്ള ഓക്‌സിജന്‍ മാത്രമേയുള്ളൂ എന്നറിയിച്ച് രംഗത്തെത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം, അടിയന്തരാവശ്യങ്ങള്‍ക്കുള്ള ഓക്‌സിജന്‍ എത്തിക്കുകയാണ് ചെയ്തിരുന്നത്.
ഇപ്പോള്‍ അത് പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്. ഓസ്‌കിജന്‍ ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ശാന്തിമുകുന്ദ് ആശുപത്രിയില്‍ പുതിയ രോഗികളെ എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. നോയിഡയിലെ കൈലാഷ് ആശുപത്രിയും പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. പല ആശുപത്രികളും ഓക്‌സിജന്‍ ലഭ്യതക്കായി ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഓക്‌സിജന്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് യാതൊരു വിധ തടസ്സങ്ങളും ഉണ്ടാക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ഉത്തരവു നല്‍കിയിട്ടുണ്ട്.
ഡല്‍ഹി ആശുപത്രികളിലെ കിടക്കകള്‍ക്കും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇനി ആകെ 29 ഐസിയുകള്‍ മാത്രമാണ് ഡല്‍ഹിയില്‍ ഉള്ളത്. സര്‍ക്കാര്‍ ആശുപത്രികളിലൊന്നില്‍ പോലും ഒരു കൊവിഡ് കിടക്ക പോലും ഒഴിവില്ല എന്ന സ്ഥിതിഗതിയാണ്.