സോളാര്‍ തട്ടിപ്പ് ; സരിത എസ് നായര്‍ റിമാന്‍ഡില്‍

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി സരിത എസ് നായരെ ഈ മാസം 27 വരെ റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. തട്ടിപ്പ് കേസില്‍ വിധി പറയുന്ന ദിവസം കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് സരിതയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് കസബ പൊലീസ് തിരുവനന്തപുരത്ത് എത്തിയാണ് സരിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ കേസില്‍ സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം റദ്ദാക്കി കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഫെബ്രുവരി 25 ന് ഹാജരാക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയും സരിത എസ് നായര്‍ രണ്ടാം പ്രതിയുമാണ്. കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാനായി 42 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു എന്ന കേസിലാണ് അറസ്റ്റ്.