മാസ്‌ക് വെച്ചില്ല ; കല്യാണ പെണ്ണിന് ആയിരം രൂപ ഫൈന്‍ അടിച്ചു പോലീസ്
അണിഞ്ഞൊരുങ്ങി തന്റെ വിവാഹത്തിന് പോയ കല്യാണ പെണ്ണിനെ ഫൈന്‍ അടിച്ചു പോലീസ്. ബുധനാഴ്ച ചണ്ഢീഗഢിലാണ് സംഭവം. മാസ്‌ക് ധരിച്ചില്ല എന്ന് കാട്ടിയാണ് 1000 രൂപ പിഴ ഈടാക്കിയത്. എന്തുകൊണ്ടാണ് മാസ്‌ക് ധരിക്കാത്തത് എന്ന പൊലീസിന്റെ ചോദ്യത്തിന് തന്റെ മേക്കപ്പ് വിലപിടിച്ചതാണ് എന്നായിരുന്നു അവളുടെ മറുപടി. വിവാഹവേഷത്തില്‍ ബന്ധുക്കള്‍ക്കൊപ്പം പഞ്ചാബിലെ ഖന്ന നഗരത്തില്‍ ഗുരദ്വാരയിലേക്ക് കാറില്‍ പോകുകയായിരുന്നു പെണ്‍കുട്ടി.
ട്രാഫിക് സിഗ്‌നലിന്‌സമീപത്തുവെച്ച് കാറിലുള്ള വധു മാസ്‌ക്ധരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്‌പൊലീസുകാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. വിലപിടിപ്പുള്ള തന്റെ മേക്കപ്പുകള്‍ നാശമാകുമെന്ന് കരുതിയാണ് താന്‍ മാസ്‌ക് ധരിക്കാത്തത് എന്ന് യുവതി പറഞ്ഞപ്പോള്‍ ബന്ധുക്കളും അത് പിന്തുണയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്തായാലും കോവിഡ് പ്രോട്ടോക്കാള്‍ തെറ്റിച്ചതിന് വധുവിന് പൊലീസ് 1000 രൂപ പിഴയിട്ടു. അത് അടച്ചതിന് ശേഷമാണ് വിവാഹസംഘം യാത്ര തുടര്‍ന്നത്. അതേസമയം അണിഞ്ഞൊരുങ്ങിയാല്‍ മാത്രം പോര വിവാഹചടങ്ങുകള്‍ കഴിയും വരെ താനണിയുന്ന മേക്കപ്പുകള്‍ അതുപോലെ നിര്‍ത്തുക എന്നത് അതിലേറെ വലിയ റിസ്‌ക് ആണ് എന്ന് പോലീസുകാര്‍ക്ക് അറിയില്ല എന്നാണ് കമന്റുകള്‍ ഇപ്പോള്‍ വരുന്നത്.