വാക്സിനെത്തി ; സംസ്ഥാനത്ത വാക്സിനേഷന്‍ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം

കോവിഡ് വാക്‌സിന്‍ എത്തിയതിന്റെ ആശ്വാസത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ്. ആറര ലക്ഷം ഡോസ് വാക്സിനെത്തിയതോടെ സംസ്ഥാനത്തെ വാക്സിനേഷന്‍ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം ഉണ്ടയി. കഴിഞ്ഞ ദിവസമാണ് ആറര ലക്ഷം ഡോസ് വാക്സിന്‍ സംസ്ഥാനത്ത് എത്തിച്ചത്. ഇതില്‍ അഞ്ചര ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിനും ഒരുലക്ഷം ഡോസ് കൊവാക്സിനുമാണ് ഉണ്ടായിരുന്നത്. വാക്സിന്‍ പ്രതിസന്ധി രൂക്ഷമായിട്ടുള്ള തിരുവനന്തപുരം ഉള്‍പ്പെടെ തെക്കന്‍ കേരളത്തില്‍ മൂന്ന് ലക്ഷം ഡോസ് വാക്സിന്‍ വിതരണം ചെയ്തു.

ഇതോടെ താത്കാലിക പരിഹാരമായി. തിരുവനന്തപുരത്ത് 188 വാക്സിന്‍ കേന്ദ്രങ്ങളുള്ളതില്‍ 108 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാക്സിന്‍ സ്വന്തം നിലയ്ക്ക് വാങ്ങാനുള്ള സര്‍ക്കാര്‍ നടപടികളും പുരോഗമിക്കുകയാണ്. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ കൂട്ടപരിശോധനയുടെ ബാക്കിയുള്ള ഫലം കൂടി വരുന്നതോടെ പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും.