മിനുട്ടില്‍ 40 ലിറ്റര്‍ ഓക്‌സിജന്‍ ഉത്പാദിക്കാന്‍ 23 പ്ലാന്റുകള്‍ ജര്‍മ്മനിയില്‍ നിന്ന് എത്തിക്കും

കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തു രൂക്ഷമായി തുടരുന്ന ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ജര്‍മ്മനിയില്‍ നിന്നും പ്ലാന്റുകള്‍ എത്തിക്കാന്‍ ധാരണയായി. 23 പ്ലാന്റുകളായിരിക്കും ഒരാഴ്ചക്കുള്ളില്‍ എത്തിക്കുക. ഇതിനായി വ്യോമസേനയുടെ സഹായം തേടും. സായുധ സേനകളുടെ ആശുപത്രികളിലായിരിക്കും ഓക്‌സിജന്‍ പ്നാന്റുകള്‍ സ്ഥാപിക്കുക.മിനിട്ടില്‍ 40 ലിറ്റര്‍ ഓക്സിജനും മണിക്കൂറില്‍ 2,400 ലിറ്ററും ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന പ്ലാന്റുകളാണ് എത്തിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉല്‍പാദന ശാലകളില്‍നിന്ന് ഡല്‍ഹി, യുപി, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലേക്ക് മെഡിക്കല്‍ ഓക്‌സിജന്‍ വേഗത്തില്‍ എത്തിക്കാന്‍ റെയില്‍വേ ഓക്‌സിജന്‍ എക്‌സ്പ്രസുകള്‍ ഓടിക്കും. ഓരോ ഓക്‌സിജന്‍ എക്‌സ്പ്രസിലും 16 ടണ്‍ ഉണ്ടാവുമെന്ന് റെയില്‍വേ അറിയിച്ചു. ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനുമായുള്ള ഓക്‌സിജന്‍ ഏക്‌സ്പ്രസ്സ് മഹാരാഷ്ചട്രയില്‍ നിന്നും വെള്ളിയാഴ്ച വൈകീട്ട് വിശാഖ പട്ടണത്ത് എത്തിയിരുന്നു. അതേസമയം രാജ്യത്തെ ഓക്‌സിജന്‍ നിര്‍മ്മാതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടികാഴ്ച നടത്തിയിരുന്നു. ഓക്‌സിജന്‍ ക്ഷാമത്തെ നേരിടാന്‍ കമ്പനികള്‍ക്ക് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യണം എന്നാണ് തീരുമാനം.