ഓക്സിജന്‍ ഇറക്കുമതിക്കുള്ള തീരുവ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി
ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ഓക്സിജനും അനുബന്ധ ഉപകരണങ്ങള്‍ക്കുമുള്ള ഇറക്കുമതി തീരുവയും ആരോഗ്യ സെസ്സും ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. രാജ്യം കടുത്ത ഓക്സിജന്‍ ക്ഷാമം നേരിടുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല സമിതിയുടെ തീരുമാനം. മൂന്നു മാസത്തേക്കാണ് ഇളവു പ്രഖ്യാപിച്ചത്. ഇറക്കുമതി ചെയ്യുന്ന കോവിഡ് വാക്സിനുള്ള കസ്റ്റംസ് തീരുവയും എടുത്തു കളഞ്ഞിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നീ രണ്ട് വാക്സിനുകളാണ് ഉപയോഗിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ച വാക്സിനുകളാണ് രണ്ടും. റഷ്യയുടെ സ്പുട്നിക് 5 വാക്സിന് ഈയിടെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
രാജ്യത്തെ ഓക്‌സിജന്‍ വിതരണം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി.
രോ?ഗികള്‍ക്ക് വീടുകളിലും ഓക്‌സിജന്‍ സൗകര്യം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കസ്റ്റംസ് ക്ലിയറന്‍സ് അതിവേ?ഗം നല്‍കാനും നിര്‍ദേശമുണ്ട്. ഓക്‌സിജന്‍ വിതരണം സു?ഗമമാക്കാന്‍ എല്ലാ മന്ത്രാലയങ്ങളും ഇടപെടണമെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോ?ഗത്തില്‍ തീരുമാനമായി.