സൗജന്യ വാക്‌സിനേഷന്‍ തുടരുമെന്നു പ്രധാനമന്ത്രി
രാജ്യത്ത് സൗജന്യ വാക്‌സിന്‍ പദ്ധതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിനെക്കുറിച്ചുള്ള അസത്യപ്രചരണങ്ങളില്‍ വീഴരുത്. 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മരുന്ന് നല്‍കിയിട്ടുണ്ട്. കൊവിഡ് വ്യാപനം നേരിടാന്‍ എല്ലാ നടപടിയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകളും ഇക്കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ നടുക്കി. എന്നാല്‍ രണ്ടാം തരംഗത്തില്‍ രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുതലാണ്. കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ആരോഗ്യ പ്രവര്‍ത്തകരുടെ ചെറുത്തുനില്‍പ്പിന് അഭിവാദ്യം അര്‍പ്പിച്ചു.
നിലവിലെ അവസ്ഥയില്‍ ഡോക്ടര്‍മാര്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുന്നത് പ്രശംസനീയമാണ്. ഈ ദുരിത കാലം കടന്നുപോകാന്‍ ഒരു പോസിറ്റീവ് എനര്‍ജി ഉണ്ടാകണം. വിശ്വസനീയമായ സ്രോതസുകളെ മാത്രമേ വാര്‍ത്തകള്‍ക്കായി ആശ്രയിക്കാവൂ. കൊവിഡുമായി ബന്ധപ്പെട്ട ഒരു വിവരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതിന് മുന്‍പ് അതിന്റെ ഉറവിടം ഏതാണെന്ന് മനസ്സിലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് മൂന്നര ലക്ഷത്തിനോടടുത്ത് പ്രതിദിന കൊവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയില്‍ കോവിഡ് രോഗബാധ മൂലം ഉണ്ടാകുന്ന മരണങ്ങളുടെ നിരക്ക് വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 2,767 പേരാണ്. രാജ്യത്ത് ഇത് വരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന കൊവിഡ് മരണനിരക്കാണിത്. മാത്രമല്ല 3.49 ലക്ഷം പേര്‍ക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കുകള്‍ മൂന്ന് ലക്ഷം കടക്കുന്നത്.