അമ്പിളിദേവിയുടെ ഭര്‍ത്താവും സീരിയല്‍ താരവുമായ ആദിത്യന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
സീരിയല്‍ നടി അമ്പിളി ദേവിയും ഭര്‍ത്താവ് ആദിത്യന്‍ ജയനുമായുള്ള വിഷയങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരം. അമ്പിളി നല്‍കിയ ഒരു അഭിമുഖത്തിലൂടെയാണ്. ഇരുവരും തമ്മിലുള്ള വിഷയങ്ങള്‍ പുറം ലോകം അറിയുന്നത്. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും, ആ സ്ത്രീയും ആദിത്യനും തന്നെ വിവാഹമോചനത്തിന് പ്രേരിപ്പിക്കുന്നുണ്ട് എന്നും മനോരമക്ക് നല്‍കിയ അഭിമുഖത്തിലൂടെ അമ്പിളി ദേവി തുറന്നു പറഞ്ഞിരുന്നു. ഇതിനു പിന്നാലെ സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ആദിത്യന്‍ ജയനും അമ്പിളിക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. രംഗത്ത് വന്നിരുന്നു. ഇതേ വിഷയങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പല വിധ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുന്നതിന് ഇടയിലാണ് ആദിത്യന്‍ ജയന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
തൃശൂരില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദിത്യനെ കൈയ്യിലെ ഞരമ്പ് മുറിച്ച നിലയില്‍ കാറിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ആദിത്യനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പിളിയുടെ ആരോപണങ്ങള്‍ക്ക് സംഭവത്തില്‍ പറയുന്ന സ്ത്രീ സുഹൃത്താണെന്നും, ഭാര്യ അമ്പിളിയെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്നുമാണ് ജയന്‍ പ്രതികരിച്ചത്. ഏതൊരു കുടുംബജീവിതത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് തങ്ങള്‍ക്കിടിയിലും ഉണ്ടായതെന്നും അതിങ്ങനെ വ്യക്തിപരമായി തകര്‍ക്കാനുള്ള ആയുധമായി ഉപയോഗിക്കരുത് എന്നും ജയന്‍ പറഞ്ഞു. ‘ഞാന്‍ കൊല്ലുമെന്നോ സൈബര്‍ ആക്രമണം നടത്തുമെന്നോ പറഞ്ഞിട്ടില്ല. വ്യാജ ആരോപണങ്ങളാണ് അമ്പിളി ദേവി ഉന്നയിക്കുന്നത്,’ ജയന്‍ പറഞ്ഞു.
എന്നാല്‍ തന്റെ പക്ഷത്തെ കാര്യങ്ങള്‍ക്ക് തെളിവ് സഹിതമാണ് അമ്പിളി ദേവി മുന്നോട്ടു വന്നത്. ഭര്‍ത്താവ് കരണത്തടിച്ചിട്ടുണ്ടെന്നും, അച്ഛനമ്മമാരോട് പോലും താനത് മറച്ചുവച്ചുവെന്നും അമ്പിളി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കൂടാതെ സംഭവത്തില്‍ പരാമര്‍ശിക്കപ്പെടുന്ന സ്ത്രീയുമായി അമ്പിളി നടത്തിയ വാട്‌സാപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടും, ജയന്‍ വീട്ടില്‍ വന്ന് അക്രമാസക്തനായി പെരുമാറുന്ന സി.സി.ടി.വി. വീഡിയോയും അമ്പിളി പുറത്തുവിട്ടു. അമ്പളി ദേവിയുടെ രണ്ടാമത്തെ ഭര്‍ത്താവ് ആണ് ജയന്‍. നേരത്തെ ഉണ്ടായിരുന്ന വിവാഹവും വിവാഹ മോചനവും എല്ലാം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.