ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചു
സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചു. ഏപ്രില്‍ 28-ന് നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. വി.എച്ച്.സി പരീക്ഷകളും മാറ്റി വെച്ചു. എന്നാല്‍ എസ്.എസ്.എല്‍.സിയുടെ അടക്കമുള്ള എഴുത്ത് പരീക്ഷകള്‍ മാറ്റിവെക്കില്ല. പ്രാക്ടിക്കല്‍ പരീക്ഷകളിലും മറ്റും ലാബുകളിലടക്കം ഒരുമിച്ച് കുട്ടികള്‍ ഇരിക്കേണ്ടി വരുന്നതും സാനിറ്റേഷന്‍ പ്രതിസന്ധിയും കണക്കിലെടുത്താണ് നടപടി. കോവിഡ് വ്യാപനം രൂക്ഷമായതോടെ പരീക്ഷകള്‍ മാറ്റണമെന്ന് അധ്യാപകരടക്കം നേരത്തെ രംഗത്ത് എത്തിയിരുന്നു. മെയ് മാസത്തിലെ കണക്കുകള്‍ കൂടി പരിശോധിച്ച ശേഷമായിരിക്കും എന്ന് നടത്തണം പരീക്ഷ എന്ന് തീരുമാനിക്കുക.