കോവിഡ് വ്യാപനം ; ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ച് ഗൂഗിളും മൈക്രോ സോഫ്റ്റും

ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ച് ടെക്നോളജി ഭീമന്മാരായ ഗൂഗിളും മൈക്രോ സോഫ്റ്റും. ഓക്സിജന്‍ ഉള്‍പ്പെടെയുള്ള അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും പരിശോധനാ ഉപകരണങ്ങള്‍ക്കുമായാണ് സഹായം. ഇത് സംബന്ധിച്ച് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ ട്വീറ്റ് ചെയ്തു. യൂണിസെഫ് (UNICEF) വഴി സഹായം എത്തിക്കാന്‍ 135 കോടി രൂപ (18 ദശലക്ഷം ഡോളര്‍) പ്രഖ്യാപിക്കുകയാണെന്ന് സുന്ദര്‍ പിച്ചൈ പറഞ്ഞു. മൈക്രോ സോഫ്റ്റും സഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഗൂഗിളിന്റെ സാമ്പത്തിക സഹായം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇന്ത്യയിലെ കുടുംബങ്ങള്‍ക്കും, രണ്ടമതായി യൂണി സെഫ് വഴി മെഡിക്കല്‍ ഉപകരണങ്ങളും,മരുന്നുകളും എത്തിക്കാനും ഉപയോഗിക്കുമെന്ന് ഗൂഗിളിന്റെ ഇന്ത്യ മേധാവി സഞ്ജയ് ഗുപ്ത് അറിയിച്ചുട്ടുണ്ട്. സ്ഥിതി അതീവ ഗുരുതരമായതിനാല്‍ അമേരിക്കയും ഇന്ത്യക്ക് സഹായം വ്ഗാദാനം ചെയ്തിട്ടുണ്ട്. അടിയന്തിര ആവശ്യങ്ങള്‍ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ മരുന്നുകള്‍ എന്നിവ എത്തിക്കുമെന്നാണ് അറിയിച്ചത്.