കോവിടിനെ ആര് ജയിക്കും (കവിത)

ഉഷ മേനോന്‍ മാഹി

ആര് ജയിക്കുമിവിടെ മണ്ണില്‍
ആര് ജയിക്കുമിവിടെ മണ്ണില്‍
കൊവിടിനെ നമുക്ക് പോരാടി ജയിക്കാം
മനുഷ്യത്വം മതി നാമൊന്നായ് ചേരാന്‍
ശ്രദ്ധയാല്‍ വീണ്ടും മുന്നേറിടുവാന്‍
ഒന്നോര്‍ത്തിടുക നാമെല്ലാം വീണ്ടും
കാശു കൊടുത്താല്‍ പലതും വാങ്ങാം
എങ്കിലുമാപലതില്‍ ചിലതിലിതാ..

മനസ്സിലുണ്ടായ്വരാമെങ്കിലുമിതാ
കാശു കൊടുത്താല്‍ കിട്ടാത്ത ജീവന്‍
ജീവന്‍ രക്ഷക്കായ് മാത്ര വൈകിടാതേ
വായുവിന്റ് വിലയൊരു മാത്ര നാം
നിനച്ചിരിക്കാ നേരത്തായ് വന്നുവല്ലോ
ഭയമോടെ സൂചനയുമായൊരു വാര്‍ത്ത

എത്രയെത്ര മൂല്യമാം വായു നീ ജീവന്റെ
മൂല്യമെന്ന് പല വട്ടം വിലപിച്ചു പോയ് മനം
ശ്വാസം കിട്ടാനെറെ ജീവനിട്ട് പിടച്ചു പിടച്ചു
കാലം സാക്ഷി ചരിത്രം മാറ്റിയാരോ
നമ്മില്‍ വന്നൊരു കൊറോണയും
ഇതിനെ വെല്ലാന്‍ നാമൊന്നായ് കൂട്ടരേ
ശ്രദ്ധാ പൂര്‍വ്വം മുന്നേറിടുവാന്‍ വീണ്ടും
ജാതി മതമില്ലയീ നേരം നമ്മില്‍ മറക്കല്ലേ
ഒരൊറ്റ ചിന്തയിത് ജീവന്‍ രക്ഷ മാത്രം
ജനന മരണം സത്യമെങ്കിലുമാരുണ്ടിവിടെ
ജീവിച്ചു കൊതി തീരാതെയീ ഭൂമിയില്‍

മത്സര ബുദ്ധി കൊറോണയില്‍ വേണ്ട
ജനമുണ്ടെങ്കിലിവിടെ സര്‍ക്കാരുമുണ്ട്
ജീവനെ കാക്കാന്‍ വേണ്ടത് ചെയ്യണം
ഇന്നുണ്ടെങ്കില്‍ വീണ്ടുംനാളെ ഭരിക്കാം
നാളെയില്ലെങ്കില്‍ പിന്നെ ആരും ഭരിക്കും
ചിന്തിച്ചു ചിന്തിച്ചു കുന്തിച്ചിരിക്കാതെ
നമ്മിലൊരോ സൂര്യോദയം വൈകിടാതെ

ജീവനെ കാക്കാന്‍ നാമെന്ന സമൂഹം
ഒന്നായ് ചേരുക സാന്ത്വനമേവുക
നമ്മെ കാത്തിടാനീ ഭൂമിയിലെന്നും
ഓരോരോ കാഹളം മുഴക്കുന്നൂ കാലം
നിശ്വാസത്തോടെ വിശ്വാസം മായാതെ.
നാമോന്നായ് പോരാടി ജയിക്ക വേണ്ടും
മണ്ണില്‍ മനുഷ്യനായി പിറന്നീടും കാലം
രോഗ പീഡിതനാവാതെ കാത്തുകൊള്‍ക…