ഓണ്‍ലൈന്‍ തട്ടിപ്പ് ; പരാതി നല്‍കിയിട്ടും പൊലീസ് തിരിഞ്ഞ് നോക്കിയില്ല എന്ന് മുന്‍ ഡിജിപി ശ്രീലേഖ

മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖയാണ് സംസ്ഥാനത്തെ പൊലീസ് സേനക്കെതിരെ പരാതിയുമായി രംഗത് വന്നത്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായ സംഭവത്തില്‍ പരാതി നല്‍കിയിട്ടും പൊലിസ് അവഗണിച്ചെന്നാണ് ശ്രീലേഖയുടെ പരാതി. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായ സംഭവത്തില്‍ രേഖാമൂലം പരാതി നല്‍കിയിട്ടും തിരുവനന്തപുരം മ്യൂസിയം പൊലീസ് പരാതി പരിഗണിച്ചില്ലെന്ന് ശ്രീലേഖ പറയുന്നു. 1700 രൂപ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായെന്നാണ് ശ്രീലേഖയുടെ പരാതി. ചെറിയ തുകയാണെങ്കിലും കഷ്ടപ്പെട്ടുണ്ടാക്കിയ പണം നിയമവിരുദ്ധമായി തട്ടിയെടുത്തതിനെതിരെയാണ് പരാതി നല്‍കിയതെന്നും ശ്രീലേഖ പറയുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫിസറെ നേരിട്ടു വിളിക്കുകയും ഇമെയിലിലൂടെ പരാതി നല്‍കുകയും ചെയ്തു. പൊലിസ് സേനയില്‍ ജോലി ചെയ്ത ഒരാളായിട്ടുകൂടി പൊലിസ് തന്റെ പരാതി അവഗണിക്കുകയാണ് ചെയ്തത്.

ഇതിന് മുമ്പും പൊലീസിന്റെ ഭാഗത്ത് നിന്ന് സമാന അനുഭവമാണുണ്ടായിട്ടുള്ളത്. ശ്രീലേഖ വിമര്‍ശിച്ചു. അപ്പോള്‍ മ്യൂസിയം സ്റ്റേഷന്‍ പരിധിയിലെ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കുമെന്നും ശ്രീലേഖ ചോദിക്കുന്നു.എന്നാല്‍ വിളിച്ച് അറിയിച്ചതല്ലാതെ രേഖാമൂലം പരാതി ലഭിച്ചില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ആദ്യം ഇംഗ്ലീഷില്‍ ഇട്ട പോസ്റ്റ് പിന്നീട് മലയാളത്തിലേയ്ക്ക് മാറ്റി പോസ്റ്റ് ചെയ്യുകയായിരുന്നു. ഏപ്രില്‍ 6 ന് ഓണ്‍ലൈന്‍ ആയി ഒരു bluetooth earphone ഓര്‍ഡര്‍ ചെയ്തു. ക്യാഷ് ഓണ്‍ ഡെലിവറി എന്ന രീതിയില്‍, അത് പൈസ പോകാതിരിക്കാനായി സൂക്ഷിച്ചു ചെയ്തതായിരുന്നു. 14 നു ഒരാള്‍ ഫോണ്‍ ചെയ്തു പറഞ്ഞു, പാര്‍സല്‍ ഇപ്പോള്‍ കൊണ്ട് വരും, രൂപ ഗേറ്റിനടുത്തു കൊണ്ട് വരണം, കോവിഡ് ആയതിനാല്‍ അകത്തു വരില്ല എന്ന്.

ഞാന്‍ ഒരു ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായതിനാല്‍ രൂപ വീട്ടിലെ സഹായിയെ ഏല്പിച്ച ശേഷം പാര്‍സല്‍ വന്നാല്‍ ഉടന്‍ തന്നെ എനിക്ക് തരണമെന്ന് പറഞ്ഞു. ഉച്ചക്ക് 12 മണിയോടെ പാര്‍സല്‍ എനിക്ക് കിട്ടി, അപ്പോള്‍ തന്നെ എനിക്ക് പന്തികേട് മനസ്സിലായി ഞാന്‍ ശ്രദ്ധയോടെ അത് തുറന്നു. ഉള്ളില്‍ പൊട്ടിയ പഴയ ഹെഡ്‌ഫോണ്‍ ആയിരുന്നു. അപ്പോഴേക്കും കാശുമായി പയ്യന്‍ പോയിരുന്നു. ഉടന്‍ തന്നെ ഞാന്‍ അവന്‍ വിളിച്ച നമ്പറില്‍ തിരികെ വിളിച്ചു സ്വയം പരിചയപ്പെടുത്തി, പാര്‍സല്‍ എടുത്തു കാശ് തിരികെ നല്‍കാന്‍ പറഞ്ഞു. അവന്‍ പുച്ഛത്തോടെ മറുപടി പറഞ്ഞു, പോയി പോലീസില്‍ പരാതി കൊടുക്കൂ, എന്ന്! കൂട്ടത്തില്‍ പറയുകയും ചെയ്തു- എങ്കിലും കാശ് നിങ്ങള്‍ക്ക് തിരികെ കിട്ടില്ല, എന്ന്. തുടര്‍ന്നാണ് അവര്‍ പോലീസില്‍ പരാതി നല്‍കിയത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :