കോവിഡ് പ്രതിരോധം ; ഹോമിയോ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് ഡോക്ക്ട്ടര്‍മാര്‍
സംസ്ഥാനത്തെ നിലവിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഹോമിയോ ചികിത്സാ വിഭാഗത്തെയും ഉള്‍പ്പെടുത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിലെ വിവിധ ചികിത്സാ വിഭാഗങ്ങള്‍ക്ക് പ്രതിരോധ ചികിത്സ ആകാമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ആവശ്യം ഉന്നയിച്ചത്. രോഗ വ്യാപനം അതി തീവ്രമായ സാഹചര്യത്തില്‍ ഹോമിയോ ഡോക്ടര്‍മാരെ മാറ്റി നിര്‍ത്തുകയാണെന്ന പരാതി ഉയര്‍ന്നിരുന്നു.
കൊറോണ പ്രതിരോധത്തില്‍ ആദ്യഘട്ടത്തില്‍ വ്യാപകമായി പ്രതിരോധ മരുന്ന് വിതരണം ചെയ്യുകയും അത് വിജയിക്കുകയും ചെയ്തത് ഹോമിയോ ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. നിലവില്‍ എല്ലാ ജില്ലാ ആശുപ്ത്രികളില്‍ നിന്നും വാര്‍ഡ് മെമ്പര്‍മാര്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും പ്രതിരോധ മരുന്ന് നല്‍കുന്നുണ്ട്. എന്നാല്‍ ഇനി ചികിത്സിക്കുന്നതിനും ഫലപ്രദമായ മരുന്നുകള്‍ ഹോമിയോവകുപ്പിനുള്ളതിനാല്‍ അതിന് അനുവദിക്കണമെന്നാണ് ആവശ്യം. സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ സ്ഥിരം ഹോമിയോ മരുന്നുകളുപയോഗിക്കുന്നവര്‍ക്ക് ചികിത്സ നല്‍കാനുള്ള അനുവാദം നല്‍കണമെന്നാണ് സര്‍ക്കാര്‍ ഹോമിയോ ഡോക്ടര്‍മാരുടെ ആവശ്യം.