പി.സിയെ കൈവിട്ട് പൂഞ്ഞാര്‍
ഒരിക്കലും കൈവിടില്ലെന്ന് വിശ്വസിച്ച പൂഞ്ഞാറുകാര്‍ ഒടുവില്‍ പി.സി ജോര്‍ജിനെ കൈവിട്ടു. ഇടത് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് ഇവിടെ ജയിച്ചത്. 11, 400 വോട്ടിന്റെ ലീഡിലാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പി സിയുടെ തട്ടകത്തില്‍ ചെങ്കൊടി പാറിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ പി.സി ജോര്‍ജ് പിന്നിലായിരുന്നു. ഒരു ഘട്ടത്തില്‍ പോലും പൂഞ്ഞാറുകാര്‍ പിസിയെ പിന്തുണച്ചില്ല എന്ന് വേണം പറയാന്‍. ദൈവം തമ്പുരാന്‍ വിചാരിക്കിടത്തോളം കാലം തന്നെ തോല്‍പ്പിക്കാനാകില്ലെന്നായിരുന്നു പി.സി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞത്.
ഒടുവില്‍ എല്ലാം പ്രതീക്ഷകളെയും തെറ്റിച്ച് തോല്‍വി എത്തുകയായിരുന്നു.
വളരെ കലുഷിതമായ തരത്തിലുള്ള പ്രചാരണമാണ് പൂഞ്ഞാര്‍ ഇത്തവണ നടന്നത്. പ്രചാരണ സമയത്തു നാട്ടുകാരുമായി പി സി നേരിട്ട് ഏറ്റുമുട്ടുന്ന അവസ്ഥ വരെ വന്നിരുന്നു. അതേസമയം ഇടതു പാളയം കുഴിച്ച കുഴിയില്‍ പി സി വീണു പോവുകയായിരുന്നു എന്ന് വേണമെങ്കില്‍ അനുമാനിക്കാം. പ്രചാരണത്തില്‍ ഉടനീളം എസ് ഡി പി ഐ , സി പി എം പ്രവര്‍ത്തകര്‍ പിസിയെ പ്രകോപിപ്പിക്കുന്ന തരത്തിലാണ് പെരുമാറിയത്. ഇതിനെതിരെ പൊട്ടിത്തെറിച്ച പി സിക്ക് കിട്ടിയ മറുപടിയാണ് ഈ തോല്‍വി എന്ന് കരുതാം.