ബി ജെ പി ആണെന്ന് ഫേസ്ബുക്ക് പോസ്റ്റ് ; സിനിമാ താരം ലക്ഷ്മി പ്രിയക്ക് എതിരെ സൈബര്‍ സഖാക്കളുടെ ആക്രമണം
താന്‍ ഒരു ബി ജെ പി അനുഭാവി ആണെന്ന് സോഷ്യല്‍ മീഡിയ വഴി തുറന്നു പറഞ്ഞ പ്രമുഖ ചലച്ചിത്ര താരം ലക്ഷ്മി പ്രിയക്ക് എതിരെ സൈബര്‍ സഖാക്കളുടെ ആക്രമണം. ഇന്ന് രാവിലെ ലക്ഷ്മി പ്രിയ തന്റെ ഫേസ്ബുക്കില്‍ പങ്കു വെച്ച ഒരു പോസ്റ്റ് ആണ് ആക്രമണത്തിന് കാരണമായത്. താന്‍ കുഞ്ഞിലേ എ ബി വി പിക്കാരിയായി ഇലക്ഷന് മത്സരിച്ചു തോറ്റ കാര്യം ഓര്‍മ്മിച്ചു കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. ‘എബിവിപി എന്ന് പറഞ്ഞാല്‍ എന്ത് എന്ന് പോലും അറിയാത്ത ഞാന്‍ എബിവിപി ചേട്ടന്‍മാര്‍ക്ക് സ്ഥാനാര്‍ഥി ആയി ആരെയും കിട്ടാതെ വന്നപ്പോ മോളെ മോളെങ്കിലും നില്‍ക്കുമോ എന്ന് ചോദിയ്ക്കുകയും ഞാന്‍ സ്ഥാനാര്‍ഥി ആവുകയും ചെയ്തു’ എന്നാണ് താരം കുറിച്ചത്.
അതേസമയം ‘അഞ്ചില്‍ നിന്ന് പത്തിലേക്കുയര്‍ന്നപ്പോ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയമവസാനിപ്പിയ്ക്കുകയും ലീഡര്‍മാര്‍ സ്വതന്ത്രരായി മത്സരിച്ചു വിജയിക്കുകയും ചെയ്യുന്ന കാലത്തിലേക്കെത്തുകയും ഞാനടക്കമുള്ള 55 വോട്ടില്‍ 45 ഉം നേടി ഞാന്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു…….’ എന്നും താരം കുറിയ്ക്കുന്നു. ‘ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാന്‍ എന്നും സംഘ പുത്രി തന്നെ ആയിരിക്കും. മരണം വരെ ബിജെപിയ്ക്ക് വോട്ട് ചെയ്യുകയും ചെയ്യും’ എന്നും താരം പോസ്റ്റില്‍ വ്യക്തമാക്കി. പോസ്റ്റ് വന്നതിനു പിന്നാലെ ആയിരക്കണക്കിന് ഇടതു പക്ഷ അനുഭാവികള്‍ ആണ് താരത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ കമന്റുകള്‍ ഇട്ടുകൊണ്ടിരിക്കുന്നത്. സഭ്യമല്ലാത്ത ഭാഷകളില്‍ വീട്ടില്‍ ഉള്ളവരെ പോലും മോശമായ രീതിയില്‍ ചിത്രീകരിച്ചുകൊണ്ടാണ് സ്ത്രീകള്‍ അടക്കമുള്ള സഖാക്കന്മാരുടെ കമന്റുകള്‍ അധികവും.
അതേസമയം ഇതിനു മറുപടിയായി താരം ഇട്ട പോസ്റ്റുകളുടെ കീഴിലും ആക്രമണം തുടരുകയാണ്. കല്യാണത്തിന് മുന്‍പ് ലക്ഷ്മി പ്രിയ മുസ്ലിം ആയിരുന്നു എന്ന പേരിലാണ് ഇപ്പോള്‍ ആക്രമണം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിനു മറുപടിയായും താരം പുതിയ പോസ്റ്റുകള്‍ ഇട്ടിരിക്കുകയാണ് ഇപ്പോള്‍. ‘പേര്:സബീനാ ജയേഷ് ഏലിയാസ് ലക്ഷ്മി പ്രിയ
വിവാഹത്തിന് മുന്‍പ് :സബീനാ എ ലത്തീഫ് ജനനം 1985 മാര്‍ച്ച് 11
പിതാവ് പുത്തന്‍ പുരയ്ക്കല്‍ അലിയാര് കുഞ്ഞ് മകന്‍ പരേതനായ കബീര്‍. ( അദ്ദേഹം ഈ കഴിഞ്ഞ ഏപ്രില്‍ 7 നു പുലര്‍ച്ചെ മരണമടഞ്ഞു, കാന്‍സര്‍ ബാധിതന്‍ ആയിരുന്നു.)പിതാവിന്റെ കുടുംബം ഹരിപ്പാട് പയ്യൂര്‍ വീട് മാതാവ് പ്ലാമൂട്ടില്‍ റംലത്ത് എന്റെ രണ്ടര വയസ്സില്‍ അവര്‍ വേര്‍പിരിഞ്ഞു.’ എന്നാണ് താരം പിന്നീട് ഇട്ട പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
എബിവിപി എന്ന് പറഞ്ഞാല്‍ എന്ത് എന്ന് പോലും അറിയാത്ത ഞാന്‍ എബിവിപി ചേട്ടന്‍മാര്‍ക്ക് സ്ഥാനാര്‍ഥി ആയി ആരെയും കിട്ടാതെ വന്നപ്പോ മോളെ മോളെങ്കിലും നില്‍ക്കുമോ എന്ന് ചോദിയ്ക്കുകയും ഞാന്‍ സ്ഥാനാര്‍ഥി ആവുകയും വോട്ടെണ്ണിയ മീനാക്ഷിയമ്മ ടീച്ചര്‍ ‘ഇയാള്‍ക്ക് ഇയാളുടെ വോട്ട് പോലും ഇല്ലേ ‘? എന്ന് ചോദിയ്ക്കുകയും ടീച്ചറെ ഞെട്ടിച്ചു കൊണ്ടു ‘എനിക്കു ഞാന്‍ തന്നെ ചെയ്ത ആ ഒറ്റ വോട്ട് ‘ കണ്ടെടുക്കുകയും ചെയ്തു. അപ്പൊ എനിക്കു 10 വയസ്സായിരുന്നു പ്രായം. അഞ്ചാം ക്ലാസ്സുകാരി. എന്റെ പുസ്തകത്തില്‍ ഒക്കെ വിസ്തരിച്ചെഴുതിയിട്ടുണ്ട്.സംശയമുള്ളവര്‍ക്ക് വായിച്ചു നോക്കാം. ‘കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല.’
അഞ്ചില്‍ നിന്ന് പത്തിലേക്കുയര്‍ന്നപ്പോ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയമവസാനിപ്പിയ്ക്കുകയും ലീഡര്‍മാര്‍ സ്വതന്ത്രരായി മത്സരിച്ചു വിജയിക്കുകയും ചെയ്യുന്ന കാലത്തിലേക്കെത്തുകയും ഞാനടക്കമുള്ള 55 വോട്ടില്‍ 45 ഉം നേടി ഞാന്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു…….
പറഞ്ഞു വന്നത് രണ്ടു കാര്യങ്ങള്‍ ആണ്.തോല്‍പ്പിച്ചത് നമ്മുടെ വ്യക്തിത്വത്തെ ഒന്നുമല്ല ഹേ, നമ്മുടെ നിലപാടിനെയാണ്.നമ്മുടെ നിലപാടാണല്ലോ നമ്മുടെ രാഷ്ട്രീയം. ഒന്നുമറിയാത്ത പ്രായത്തില്‍ എബിവിപിയിലേക്ക് ഞാന്‍ ആകൃഷ്ട ആയിട്ടുണ്ടെങ്കില്‍ എന്റെ വ്യക്തിത്വവും നിലപാടും ഒരു സ്വയം സേവകയുടേത് ആയിട്ടുണ്ടെങ്കില്‍ ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാന്‍ എന്നും സംഘ പുത്രി തന്നെ ആയിരിക്കും. മരണം വരെ ബിജെപിയ്ക്ക് വോട്ട് ചെയ്യുകയും ചെയ്യും.ജയ പരാജയങ്ങളുടെ പേരില്‍ ആരൊക്കെ പ്രസ്ഥാനത്തെ വിട്ടുപോയാലും ഞാന്‍ ഉണ്ടാവും പ്രസ്ഥാനത്തിനൊപ്പം. എനിക്കു ഞാന്‍ തന്നെ ചെയ്ത ആ ഒറ്റ വോട്ട് പോലെ ഒറ്റ സീറ്റും ഇല്ലെങ്കിലും ഒറ്റ വോട്ട് ഉറപ്പായും ഭാരതീയ ജനതാ പാര്‍ട്ടിയ്ക്ക് ഉറപ്പിയ്ക്കുന്ന പതിനായിരങ്ങളില്‍ ഒരാള്‍ ആയി ഈ ഞാനും.
എന്ന് ,
ലക്ഷ്മി പ്രിയ ഒപ്പ്
ഫേസ്ബുക്ക് ലിങ്ക് :