ലോകം കോവിടിന്റെ പിടിയില്‍ ; ചൈനയില്‍ ആഘോഷവും ഉത്സവങ്ങളും പൊടിപൊടിക്കുന്നു
കോവിഡിനെറ്റ രണ്ടാം തരംഗം കേരളം ഉള്‍പ്പെടെയുള്ള നാടുകളില്‍ ദുരന്തം വിതയ്ക്കുന്ന അതേസമയത്ത് തന്നെ വൈറസിന്റെ തുടക്ക സ്ഥലമായ ചൈനയില്‍ ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നു. വൈറസ് ആദ്യമായി കണ്ടെത്തിയ വുഹാനില്‍ ആണ് ഇപ്പോള്‍ മെയ് ഒന്നിന് പതിനായിരങ്ങള്‍ പങ്കെടുത്ത വുഹാന്‍ മ്യൂസിക് ഫെസ്റ്റ് നടന്നത്. സാമൂഹിക അകലമോ, മാസ്‌കോ കൂടാതെ ജനം ആര്‍പ്പുവിളിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജനക്കൂട്ടം പാട്ടുപാടുന്നതും നൃത്തം ചെയ്യുന്നതുമായ വിഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നത്.
അതേസമയം കോവിഡിനെ പിടിച്ചുകെട്ടി എന്ന ആത്മവിശ്വാസം കൂടിയാണ് ഇതിലൂടെ ചൈന ലോകത്തിന് നല്‍കുന്നത്. കൃത്യമായ വാക്‌സീന്‍ വിതരണത്തിലൂടെ കോവിഡിനെ 80 ശതമാനം പിടിച്ചുകെട്ടാനായെന്ന് ചൈന പറയുന്നു. അതേസമയം മറ്റു പല രാജ്യങ്ങളിലും കോവിഡ് ഇപ്പോള്‍ ദുരന്തം വിതയ്ക്കുകയാണ്. ഇന്ത്യയില്‍ അതി രൂക്ഷമായ വ്യാപനമാണ് നടക്കുന്നത്. കേരളത്തില്‍ 8 തിയതി മുതല്‍ സമ്പൂര്‍ണ്ണ ലോക് ഡൌണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.