പ്രകോപിപ്പിക്കാന്‍ ശ്രമിക്കരുത് ; വിജയരാഘവനു മുന്നറിയിപ്പ് നല്‍കി സുകുമാരന്‍ നായര്‍

വിജയരാഘവന്‍ സുകുമാരന്‍ നായര്‍ വാക് പോര് തുടരുന്നു. വിജയരാഘവന്റെ പ്രതികരണം പ്രകോപനം ഉണ്ടാക്കുന്നതാണെന്ന് സുകുമാരന്‍ നായര്‍ പ്രതികരിച്ചു. സംഘടനാ നേതൃത്വത്തെ പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് വിജയരാഘവന്‍ നടത്തുന്നത്. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാരിനോട് എതിര്‍പ്പുള്ളത്. എന്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് വിജയരാഘവന്റെ പ്രസ്താവന. സര്‍ക്കാരിനെതിരെ പറയണമെങ്കിലോ നിലപാടെടുക്കണമെങ്കിലോ അത് തെരഞ്ഞെടുപ്പ് ദിവസത്തിനു മുന്‍പ് തന്നെ ആകാമായിരുന്നു. അതിനുള്ള ആര്‍ജവം എന്‍എസ്എസിനുണ്ടെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള യുഡിഎഫ് ഗൂഢാലോചനയില്‍ എന്‍എസ്എസ് പങ്കുചേര്‍ന്നെന്നായിരുന്നു എ വിജയരാഘവന്റെ വിമര്‍ശനം. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ഇതിനായി പ്രസ്താവനകളിറക്കിയെന്ന് ദേശാഭിമാനിയിലെ ലേഖനത്തില്‍ വിജയരാഘവന്‍ ആരോപിച്ചു. കേരളത്തിലെ ജയം ഇന്ത്യയിലെ മതനിരപേക്ഷ ചേരിക്ക് കരുത്തുപകരുമെന്നും ലേഖനത്തില്‍ അഭിപ്രായപ്പെട്ടു.