യുവതിക്ക് ഒരുമിച്ചു കുത്തിവച്ചത് ആറ് ഡോസ് കോവിഡ് വാക്‌സിന്‍
ഇറ്റലിയിലെ ടസ്‌കാനിയില്‍ ആണ് സംഭവം . 23 കാരിയായ യുവതിക്ക് അബദ്ധത്തില്‍ ഒറ്റത്തവണയായി ആറ് ഡോസ് കോവിഡ് വാക്‌സിന്‍ കുത്തിവെക്കുകയായിരുന്നു. ഒരു ഫൈസര്‍ വാക്‌സിന്‍ കുപ്പിയിലെ മുഴുവന്‍ ഡോസുകളും അബദ്ധത്തില്‍ നഴ്‌സ് യുവതിയില്‍ കുത്തിവയ്ക്കുകയായിരുന്നു. എന്നാല്‍ യുവതിക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും നിരീക്ഷണത്തിലാണെന്നും ന്യൂസ് ഏജന്‍സിയായ എ.ജി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫൈസര്‍ വാക്‌സിന്‍ ഓവര്‍ ഡോസ് നാല് ഡോസ് വരെ പ്രശ്‌നമില്ലെന്നാണ് പഠനം. യു.എസ്, ഓസ്‌ട്രേലിയ, ജര്‍മ്മനി, ഇസ്രായേല്‍ എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ ഓവര്‍ ഡോസ് കുത്തിവച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്.
സിംഗപ്പൂരില്‍ സിംഗപ്പൂര്‍ നാഷണല്‍ ഐ സെന്ററിലെ സ്റ്റാഫിന് അബദ്ധത്തില്‍ അഞ്ച് ഡോസ് വാക്‌സിന്‍ കുത്തിവച്ചിട്ടുണ്ട്. ജനുവരി 14 ന് നടന്ന വാക്‌സിനേഷന്‍ ഡ്രൈവിനിടെയാണ് ഇത് സംഭവിച്ചത്. വാക്‌സിനേഷന്‍ ടീമിലെ അംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിലെ അപാകത മൂലമുണ്ടായ പിശകാണ് ഇതിന് കാരണമെന്ന് ഫെബ്രുവരി 6 ന് എസ്എന്‍സി വ്യക്തമാക്കിയിരുന്നു. ഓവര്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ച ആള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. വാക്‌സിന്‍ സ്വീകരിക്കുമ്പോഴുള്ള സാധാരണ പാര്‍ശ്വഫലങ്ങളായ പനി, വേദന എന്നിവ ഉണ്ടാകുമെങ്കിലും അമിത അളവ് ദോഷകരമാകാന്‍ സാധ്യതയില്ലെന്ന് സാംക്രമിക രോഗ വിദഗ്ധര്‍ പറയുന്നത്.