തമിഴ് സിനിമാ താരം മന്‍സൂര്‍ അലി ഖാന്‍ ആശുപത്രിയില്‍

തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാനെ ചെന്നൈയിലെ ആശുപത്രിയിലെ പ്രവേശിപ്പിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്കയിലെ കല്ല് മാറ്റാനായി ഉടന്‍ ശസ്ത്രക്രിയ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. കുറച്ചു ആഴ്ചകള്‍ക്ക് മുന്‍പ് മന്‍സൂര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. നടന്‍ വിവേകിന്റെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് വിവാദത്തിന് കാരണമായത്.

വാക്സിന്‍ സ്വീകരിച്ചത് കൊണ്ടാണ് വിവേക് മരിക്കുവാന്‍ കാരണമായത് എന്നാണ് മന്‍സൂര്‍ അലി ഖാന്‍ ആരോപണം ഉന്നയിച്ചത്. സംഭവത്തില്‍ നടനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. വാക്‌സിനെതിരേ വ്യാജപ്രചാരണം നടത്തിയതിന് മന്‍സൂര്‍ അലി ഖാന് മദ്രാസ് ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്‌നാട് ആരോഗ്യവകുപ്പില്‍ അടയ്ക്കാനാണ് ഉത്തരവിട്ടത്.