മാടമ്പ് കുഞ്ഞുകുട്ടന്‍ അന്തരിച്ചു
പ്രമുഖ എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ (80) കോവിഡ് ബാധിച്ചു അന്തരിച്ചു. കോവിഡ് ബാധ്യയെ തുടര്‍ന്ന് തൃശ്ശൂര്‍ അശ്വിനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാടമ്പ് ശങ്കരന്‍ നമ്പൂതിരി എന്നാണ് യാഥാര്‍ഥ പേര്. 1941-ല്‍, തൃശ്ശൂര്‍ ജില്ലയിലെ കിരാലൂര്‍ എന്ന ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. ചലച്ചിത്രസംവിധായകനായ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ല്‍ ഇദ്ദേഹത്തിന് മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിക്കുകയുണ്ടായി. 2001 ല്‍ ബി.ജെ.പി. ടിക്കറ്റില്‍ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു എങ്കിലും പരാജയപ്പെട്ടു. 15 സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.
അശ്വത്ഥാമാവ്,മഹാപ്രസ്ഥാനം,അവിഘ്‌നമസ്തു, ഭ്രഷ്ട്,എന്തരോ മഹാനുഭാവുലു,നിഷാദം,പാതാളം,ആര്യാവര്‍ത്തം,അമൃതസ്യ പുത്രഃ എന്നിവായാണ് പ്രധാന കൃതികള്‍.മകള്‍ക്ക് (തിരക്കഥ, സംഭാഷണം),2003 – ഗൗരീശങ്കരം (തിരക്കഥ),2003 – സഫലം (തിരക്കഥ, സംഭാഷണം),2000 – കരുണം (തിരക്കഥ),1997 – ദേശാടനം (തിരക്കഥ). ആനചന്തം,പോത്തന്‍വാവ,വടക്കുംനാഥന്‍,അഗ്‌നിനക്ഷത്രം,കാറ്റുവന്നുവിളിച്ചപ്പോള്‍,കരുണം,അഗ്‌നിസാക്ഷി,ചിത്രശലഭം,ദേശാടനം,ആറാംതമ്പുരാന്‍,അശ്വത്ഥാമാവ് എന്നിവയാണ് മാടമ്പ് അഭിനയിച്ച ചിത്രങ്ങള്‍.