കോവിഡ് ബാധിച്ച കര്‍ഷകന്റെ പാടത്തില്‍ കൊയ്ത്ത് നടത്തി കെ.എസ്.യു , കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കോവിഡ് ബാധിച്ചു കിടപ്പിലായ കര്‍ഷകന്റെ പാടം കൊയ്ത്ത് നല്‍കി. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോട്ടയം പെരുവ മുളക്കുളം സ്വദേശിയായ രാജന്റെ നെല്‍ക്കൃഷി കൊയ്തു നല്‍കിയാണ് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാതൃകയായത്. കൈയ്യിലുള്ള പണമെല്ലാം മുടക്കിയാണ് മുളക്കുളം സ്വദേശിയായ രാജന് ഇക്കൊല്ലം നെല്‍ക്കൃഷി ഇറക്കിയത്. എന്നാല്‍ കൊയ്യാറായപ്പോഴേക്കും രാജന്റെ കുടുംബത്തെ കോവിഡ് പിടികൂടി. ഇതോടെ കൊയ്ത്ത് തടസപ്പെട്ടു. പിന്നാലെ വേനല്‍മഴയും വന്നതോടെ നെല്ല് നശിക്കുമെന്ന അവസ്ഥയിലായി. ഈ സാഹചര്യത്തിലാണ് നെല്ല് കൊയ്തു സഹായിക്കാന് കെ.എസ്.യു പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സഹായത്തിനു എത്തിയത്.
കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി.സുബിന് മാത്യുവിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പാടത്തിറങ്ങിയത്. വേനല്‍മഴയില്‍ പാതി നശിച്ച നെല്ല് കൊയ്യാന് പതിനഞ്ചോളം പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. മഴവെള്ളം കെട്ടിയ പാടത്തിറങ്ങി നെല്ല് കൊയ്ത് കരക്കെത്തിച്ചപ്പോള്‍ നാട്ടുകാരും പിന്തുണ നല്‍കി. ലോക്ക് ഡൗണ് ആയതിനാല് കൂടുതല്‍ പ്രവര്‍ത്തകരെ സംഘടിപ്പിച്ചില്ല എന്ന് സുബിന്‍ മാത്യു പറയുന്നു. അതേസമയം പാതിയോളം നെല്ല് നശിച്ചെങ്കിലും ബാക്കിയുള്ള നെല്ല് കൊയ്ത് എടുക്കാനായതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ രാജനും കുടുംബവും.