മലപ്പുറത്ത് കൊവിഡ് ബാധിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ജീവനക്കാരന്‍ അറസ്റ്റില്‍
മലപ്പുറം പെരിന്തല്‍മണ്ണയില്‍ കൊവിഡ് ബാധിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ജീവനക്കാരന്‍ അറസ്റ്റില്‍. സ്‌കാനിംഗിനായി കൊണ്ടുപോകുമ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് ആരോപണം. സംഭവത്തില്‍ സ്വകാര്യ ആംബുലന്‍സ് അറ്റന്‍ഡറായ പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
പുലാമന്തോള്‍ സ്വദേശിയാണ് ഇയാള്‍ . കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.ഏപ്രില്‍ 27 പുലര്‍ച്ചെയാണ് സംഭവം നടന്നത്. വണ്ടൂര്‍ സ്വദേശിനിയെ കൊവിഡ് പോസിറ്റിവായി സ്‌കാനിംഗിന് വേണ്ടി പെരിന്തല്‍മണ്ണയിലേക്ക് കൊണ്ടുപോകവേയാണ് ഉപദ്രവിച്ചത്. പ്രതികരിക്കാനുള്ള ആരോഗ്യനില യുവതിക്കുണ്ടായിരുന്നില്ല. പിന്നീട് ന്യുമോണിയ പിടിപെട്ടുവെന്നും വിവരം. കഴിഞ്ഞ ദിവസമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.