സൗമ്യയുടെ മൃതദേഹത്തോട് സര്‍ക്കാര്‍ അനാദരവ് കാട്ടി എന്ന് പി സി ജോര്‍ജ്
ഇസ്രായേലില്‍ ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട മലയാളി സൗമ്യ സന്തോഷിന്റെ മൃതദേഹത്തോട് സര്‍ക്കാര്‍ അനാദരവ് കാട്ടി എന്ന് ജനപക്ഷം നേതാവ് പി സി ജോര്‍ജ്. സൗമ്യയുടെ മൃതദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച വേളയിലാണ് പി സി ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചത്. ഇടുക്കി കീരിതോട്ടിലെ വസതിയിലെത്തിയായിരുന്നു അദ്ദേഹം അന്തിമോപചാരം അര്‍പ്പിച്ചത്. പ്രിയ സഹോദരിയുടെ ഭൗതികശരീരം ഏറ്റുവാങ്ങാന്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഉത്തരവാദിത്തപ്പെട്ട ഒരു നേതാക്കളോ,മറ്റു ബന്ധപ്പെട്ടവരോ ഉണ്ടായില്ലെന്നത് വേദനാജനകമാണ്.
സൗമ്യയുടെ കൊലപാതകത്തിന് ഉത്തരവാദികളായ ഭീകര പ്രസ്ഥാനത്തെ പോലും എതിര്‍ക്കാന്‍ മടിക്കുന്ന നിലയിലേക്ക് ഭരണാധികാരികളുടെ മാനസിക നില മാറുന്നെങ്കില്‍ അത് വലിയ അപകടമാണെന്നും, എന്നാല്‍ കേരളം എന്ന നാടിനെ സംബന്ധിച്ചിടത്തോളം പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെയും, ഇസ്ലാം സമൂഹത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ അഭിമാനത്തോടെ കാണുന്നു. അതില്‍ ഒരു ചെറിയ സമൂഹം ഭീകരര്‍ ഉണ്ടെങ്കില്‍ അവരുടെ മുന്‍പില്‍ ഭരണാധികാരികള്‍ ഭയപ്പെടാന്‍ പാടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രണത്തില്‍ സൗമ്യ കൊല്ലപ്പെടുന്നത്.