സ്ഫുട്‌നിക് ലൈറ്റ് ഇന്ത്യയിലേക്ക് എത്തിക്കാന്‍ റഷ്യ
സ്ഫുട്‌നിക് ലൈറ്റ് കോവിഡ് വാക്‌സിനുകള്‍ ഇന്ത്യയിലെത്തിക്കാന്‍ തയ്യാറായി റഷ്യ. ഇതുമായി ബന്ധപ്പെട്ട് കമ്പനിയുടെ അംബാസഡര്‍ നിക്കോളാ കുടഷേവ് ഇന്ന് പ്രസ്താന പുറത്തിറക്കി.ഒറ്റ് ഡോസ് മാത്രം ഉപയോഗിക്കാനാവുന്ന വാക്‌സിന്‍ ആണ് സ്ഫുട്‌നിക് ലൈറ്റ്. ഇന്ത്യയിലേക്കുള്ള സ്ഫുട്‌നിക് വാക്‌സിന്റെ രണ്ടാമത്തെ ബാച്ച് ഹൈദരാബാദിലേക്ക് എത്തിച്ച ശേഷമായിരുന്നു അദ്ദേഹം സംസാരിച്ചത്. 850 മില്യണ്‍ ഡോസുകള്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം നിര്‍മ്മിക്കാനാണ് കമ്പനി കരുതുന്നത്. 91 ശതമാനം ഫല പ്രാപ്തിയാണ് സ്ഫുട്‌നിക് വാക്‌സിന് പറയുന്നത്. 2020 പകുതിയോടെ റഷ്യയില്‍ വാക്‌സിനേഷന്‍ ആരംഭിച്ചിരുന്നു. ലോകത്തെമ്പാടും കയറ്റി അയച്ച വാക്‌സിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
രാജ്യത്ത് കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമാവുകയും പുതിയ കേസുകളില്‍ വന്‍ വര്‍ധന രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ റഷ്യയുടെ സ്പുട്നിക് വാക്സിന് അംഗീകാരം നല്‍കിയത്. ഡോക്ടര്‍ റെഡ്ഡീസ് ഗ്രൂപ്പാണ് രാജ്യത്ത് വാക്സിന്‍ വിതരണം ചെയ്യുന്നത്. റഷ്യയിലെ ഗാമലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സ്പുട്നിക് വാക്സിന്‍ ലോകത്തിലെ ആദ്യ കൊറോണ പ്രതിരോധ വാക്സിനാണ്. കോവാക്‌സിന്‍ , കോവീ ഷീല്‍ഡ് എന്നിവയാണ് ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമായ വാക്‌സിനുകള്‍.