നാല് ജില്ലകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍
സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വരും. തിരുവനന്തപുരം എറണാകുളം,തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വരുന്നത്. മറ്റ് പത്ത് ജില്ലകളില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. ജില്ല അതിര്‍ത്തികളിലും, നഗരാതിര്‍ത്തികളിലും പ്രവേശിക്കുന്നതിനും, പുറത്ത് കടക്കാനും ഒരു വഴി മാത്രമേ അനുവദിക്കുകയുള്ളൂ.സോണുകള്‍ തിരിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോലീസ് ക്രമീകരണങ്ങള്‍ സജ്ജമായി. മരുന്നുകടകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കും.
പത്രം,പാല്‍ എന്നിവ രാവിലെ 8 മണിക്ക് മുന്‍പ് വിതരണം പൂര്‍ത്തിയാക്കണം.അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തിരിച്ചറിയല്‍ രേഖ കാണിച്ചും, വീട്ടുജോലിക്കാര്‍, ഹോം നേഴ്‌സ് എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പാസ് വാങ്ങിയും യാത്ര ചെയ്യാം. ട്രിപ്പിള്‍ ലോക്‌ഡൌണുള്ള ജില്ലകളില്‍ ബാങ്കുകള്‍,ചൊവ്വ, വെള്ളി ദിവസങ്ങളിലും, സഹകരണ ബാങ്കുകള്‍ തിങ്കള്‍ വ്യാഴം ദിവസങ്ങളിലും പ്രവര്‍ത്തിക്കും. ബേക്കറി, പലവ്യഞ്ജനകടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് തുറക്കുക. മറ്റ് പത്ത് ജില്ലകളില്‍ നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മെയ് 23വരെ തുടരും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുടിയാല്‍ മറ്റ് ജില്ലകളിലും ട്രിപ്പിള്‍ ലോക്ഡൗണ്‍ പരിഗണിക്കുന്നുണ്ട്. അതുപോലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും.നിശ്ചിത സമയപരിധിയില്‍ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം. മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.