ടോക്ട്‌ടെ ഉടനെ ഗുജറാത്ത് തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ; കേരളത്തില്‍ മഴ തുടരും

ടോക്ട്‌ടെ ചുഴലിക്കാറ്റ് ഉടനെ ഗുജറാത്ത് തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാറ്റ് കടന്നുപോയ മഹാരാഷ്ട്രയുടെ തീരങ്ങളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. 600ലധികം കെട്ടിടങ്ങളാണ് തകര്‍ന്നത്. എന്‍.ഡി.ആര്‍.എഫിന്റെ സഹായത്തോടെ ലക്ഷക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ടോക്ട്‌ടെ മുംബൈ തീരം വിട്ട് തുടങ്ങിയിരിക്കുന്നു. ഡാം ആന്‍ഡ് ഡിയു തീരത്ത് നിന്ന് 120 കിലോമീറ്റ4 അകലത്തിലുള്ള ടോക്ടെ ഗുജറാത്തിലെ പോ4ബന്ധ4,മഹുവ തീരങ്ങളോട് അടുക്കുകയാണ്. തീരം തൊടുമ്പോള്‍ 180 കിലോമീറ്റ4 വരെ വേഗത ടോക്ടെക്കുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതേസമയം ഇപ്പോഴും മുംബൈ തീരങ്ങളില്‍ നൂറ്റിപ്പത്ത് കിലോമീറ്റ4 വരെ വേഗതയില്‍ കാറ്റ് വീശുകയാണ്. കനത്ത പേമാരിയും തുടരുന്നു. അറുനൂറോളം കെട്ടിടങ്ങളാണ് ഇതിനകം തക4ന്നത്. നിരവധി മരങ്ങള്‍ കടപുഴകി. വാഹനങ്ങള്‍ തക4ന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

അതേസമയം ചുഴലിക്കാറ്റ് കേരള തീരം വിട്ടു എങ്കിലും അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കൂടി ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ വീണ്ടും ശക്തമായ മഴ ലഭിക്കുന്നത് അപകടങ്ങളിലേക്ക് നയിച്ചേക്കാമെന്നതിനാല്‍ അതീവ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതിനിടെ ചുഴലിക്കാറ്റ് കാരണം തിരുവനന്തപുരം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രദേശത്ത് കനത്ത നാശനഷ്ടമാണ് ഉണ്ടായത്. പദ്ധതിയുടെ ഭാഗമായി 175 മീറ്റര്‍ സ്ഥലത്ത് സ്ഥാപിച്ചിരുന്ന പുലിമുട്ടുകള്‍ ഒഴുകിപ്പോയി,ആകെ 850 മീറ്റര്‍ നീളത്തിലായിരുന്നു ഇതുവരെ പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തിയായിരുന്നത്. ഇവിടെ ഇപ്പോഴും ശക്തമായ തിരയടിക്കുകയാണ്. കാലാവസ്ഥ അനുകൂലമായതിന് ശേഷമേ കൃത്യമായ നാശ നഷ്ടം കണക്കാക്കാന്‍ കഴിയൂ എന്ന് തുറമുഖം അധികൃതര്‍ അറിയിച്ചു. ഇതോടെ തുറമുഖ നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും അനിശ്ചതത്വത്തിലായിരിക്കുകയാണ്.