മാറിടത്തിനെ കുറിച്ചു അശ്ളീല കമന്റ് ഇട്ടവന് അതേനാണയത്തില്‍ മറുപടി നല്‍കി അശ്വതി ശ്രീകാന്ത്

”സൂപ്പര്‍ ആവണമല്ലോ…ഒരു കുഞ്ഞിനെ രണ്ടു കൊല്ലം പാലൂട്ടാന്‍ ഉള്ളതാണ്! ജീവന്‍ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉള്‍പ്പടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടെയും സൂപ്പര്‍ തന്നെയാണ്…’ തന്റെ ഫേസ്ബുക്ക് ഫോട്ടോയ്ക്ക് അശ്ളീല കമന്റ് ഇട്ട ഒരു ഞരമ്പ് രോഗിക്ക് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയം. ഫേസ്ബുക്കില്‍ പങ്കുവെച്ച അശ്വതിയുടെ ഒരു ചിത്രത്തിന് നേരെയായിരുന്നു ഒരാളുടെ അശ്ലീലം നിറഞ്ഞ കമന്റ്.

‘ സൂപ്പര്‍ മുല ‘ എന്നായിരുന്നു ഇയാള്‍ പരസ്യമായി കമന്റ് ഇട്ടത്. എന്നാല്‍ ഒട്ടും മടികൂടാതെ അയാള്‍ക്ക് മുഖത്തടിക്കുന്ന മറുപടിയാണ് അശ്വതി കൊടുത്തത്. രു കുഞ്ഞിനെ രണ്ടു കൊല്ലം പാലൂട്ടാന്‍ ഉള്ളതാണ്! ജീവന്‍ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉള്‍പ്പടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടെയും സൂപ്പര്‍ തന്നെയാണ് എന്നായിരുന്നു ആ മറുപടി. മലയാളത്തിലെ ജനപ്രീതിയേറെയുള്ള അവതാരകരില്‍ ഒരാളാണ് അശ്വതി ശ്രീകാന്ത്.

ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ അശ്വതി അടുത്തിടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. തന്റെ അഭിപ്രായങ്ങള്‍ ഒരു മടിയും കൂടാതെ തുറന്നു പറയുന്ന അശ്വതി പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാക്കപ്പെടാറുണ്ട്. എന്തായാലും കമന്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. പ്രമുഖര്‍ അടക്കം ധാരാളം പേരാണ് അശ്വതിക്ക് പിന്തുണയുമായി രംഗത്ത് വന്നത്.