അണിയറപ്രവര്‍ത്തകര്‍ക്ക് കോവിഡ് ; മലയാളം ബിഗ് ബോസ് ഷൂട്ടിങ് തടഞ്ഞു

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തു വരുന്ന റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ ഷൂട്ടിങ് തമിഴ് നാട് സര്‍ക്കാര്‍ തടഞ്ഞു എന്ന് വാര്‍ത്തകള്‍. ന്യൂസ് 18 കേരളം ആണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. അണിയറ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടര്‍ന്നാണ് ഷൂട്ടിങ് തമിഴ് നാട് സര്‍ക്കാര്‍ തടഞ്ഞത്. ആറു പേര്‍ക്കാണ് കോവിഡ് സ്ഥിതീകരിച്ചിരിക്കുന്നത്. ചെന്നൈ ഇ വി കെ ഫിലിം സിറ്റിയിലാണ് ഷൂട്ടിങ് നടന്നു വന്നിരുന്നത്. അതേസമയം കോവിഡ് ടെസ്റ്റ് നടത്തിയതിനു ശേഷമാണു മത്സാരാര്‍ത്ഥികളെ മത്സരത്തില്‍ പങ്കെടുപ്പിച്ചിരുന്നത്. അവര്‍ക്ക് പുറം ലോകവുമായി ബന്ധവും ഇല്ല . കോവിഡ് സ്ഥിതീകരിച്ച ചിലര്‍ക്ക് രോഗം ഗുരുതരമായ അവസ്ഥയിലാണ് എന്നും തമിഴ് നാട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നിട്ടും ഷൂട്ടിങ് നിര്‍ത്തിവെക്കാന്‍ ചാനല്‍ തയ്യറായില്ല എന്നും വാര്‍ത്തകളില്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ വിഷയത്തില്‍ നേരിട്ട് ഇടപെടുന്നത്. പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ഷൂട്ടിങ് നടക്കുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ സര്‍ക്കാരിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ആറു പേര്‍ക്ക് കോവിഡ് ബാധ ഉണ്ടായിട്ടും അത് പുറം ലോകം അറിയാതെ ഒതുക്കി തീര്‍ക്കാന്‍ ആണ് നിര്‍മ്മാതാക്കള്‍ ശ്രമിച്ചത് എന്നും ആരോപണം ഉണ്ട്. കഴിഞ്ഞ തവണയും കോവിഡ് കാരണം 75 എപ്പിസോഡില്‍ വെച്ച് ഷോ നിര്‍ത്തലാക്കുകയായിരുന്നു. ഏറെ ജനപ്രീതി ഉള്ള ഷോയില്‍ മലയാള സൂപ്പര്‍ താരം മോഹന്‍ലാല്‍ ആയിരുന്നു അവതാരകനായി എത്തിയിരുന്നത്.