ടൗട്ടെക്ക് പിന്നാലെ അടുത്ത ചുഴലി കാറ്റ് യാസ് വരുന്നു

ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭീഷണി ഒഴിഞ്ഞതിനു പിന്നാലെ ബംഗാള്‍ ഉല്‍ക്കടലില്‍ അടുത്ത ചുഴലി കാറ്റ് രൂപപ്പെടുന്നതായി മുന്നറിയിപ്പ്. യാസ് എന്ന പേരില്‍ ഉള്ള ചുഴലികാറ്റാണ് ബംഗാള്‍ ഉല്‍ക്കടലില്‍ രൂപപ്പെടുന്നത്. ഒമാനാണ് ‘യാസ്’ എന്ന പേര് നിര്‍ദേശിച്ചത്. പശ്ചിമ ബംഗാള്‍ , അസം സംസ്ഥാനങ്ങള്‍ക്കാണ് ചുഴലികാറ്റ് ഭീഷണി ഉയര്‍ത്തുന്നത്.ന്യൂനമര്‍ദം അടുത്ത 72മണിക്കൂറില്‍ ചുഴലി കാറ്റയി രൂപപ്പെടാമെന്നാണ് മുന്നറിയിപ്പ്. ചുഴലി കാറ്റ് മെയ് 26 ന് കര തൊടുമെന്നാണ് കണക്കാക്കുന്നത്. കേരളത്തില്‍ ചുഴലിക്കാറ്റിന്റെ ഫലമായി ശക്തമായ മഴക്ക് സാധ്യതയുണ്ട്. അതേസമയം കനത്ത നാശനഷ്ടം വിതച്ച ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭീതി വിട്ടൊഴിയുന്നതിനു മുന്‍പ് തന്നെ യാസ് കൂടി എത്തുന്നത് ജനങ്ങളില്‍ ഭീതി വര്‍ധിപ്പിച്ചിട്ടുണ്ട്.