ലോക്ക്ഡൗണ്‍ ; ടെക്സ്റ്റൈല്‍സ് സ്വര്‍ണ്ണം മേഖകള്‍ക്ക് കൂടി ഇളവ്

ലോക്ക്ഡൗണില്‍ ചില മേഖകള്‍ക്ക് കൂടി ഇളവ്. ടെക്‌സ്‌റ്റൈല്‍സ്, ജ്വല്ലറി എന്നിവയ്ക്കാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍ക്കും ജ്വല്ലറികള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ ഓന്‍ലൈന്‍ വില്‍പ്പനയും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. മിനിമം സ്റ്റാഫുകളെ വച്ചു വേണം പ്രവര്‍ത്തിക്കാനെന്ന് മാര്‍?ഗനിര്‍ദേശത്തില്‍ പറയുന്നു.

വിവാഹ പാര്‍ട്ടികള്‍ക്ക് ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളിലും ജ്വലറികളിലും നേരിട്ടെത്തി പര്‍ച്ചേസ് ചെയ്യാം. പരമാവധി ഒരു മണിക്കൂര്‍ മാത്രം അനുമതിയുണ്ടാവുകയുള്ളു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പൈനാപ്പിള്‍ ശേഖരിക്കുന്നതിനും ബന്ധപ്പെട്ട ജോലിക്കും അനുമതി നല്‍കി. മൊബൈല്‍ ടവറുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിനും അനുമതി നല്‍കി. ടാക്സ് കന്‍സല്‍ട്ടന്റുകള്‍ക്കും ജിഎസ്ടി പ്രാക്ടീഷണര്‍മാര്‍ക്കും വ്യാഴം, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.