കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കി യു എ ഇ

കോവിഡ് വാക്‌സിന്‍ കുട്ടികള്‍ക്കും നല്കാന്‍ അനുമതി നല്‍കി യു എ ഇ ഭരണകൂടം. കുട്ടികളില്‍ അടിയന്തിര ഉപയോഗത്തിനായി ഫൈസര്‍ വാക്സിന് ആണ് അനുമതി നല്‍കിയത്. 12 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് അടിയന്തര ആവശ്യത്തില്‍ ഫൈസര്‍ വാക്സിന്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയത്.

16നും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് മുന്‍പേ തന്നെ കോവിഡ് വാക്സിന്‍ നല്‍കാന്‍ യുഎഇ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ചയാണ് 12 വയസുവരെയുള്ള കുട്ടികളില്‍ വാക്സിന്‍ ഉപയോഗിക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കിയത്. തൊട്ടുപിന്നലെയാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം പുറത്തുവന്നത്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു പ്രഖ്യാപനം.