സര്‍വര്‍ ഹാക്ക് ചെയ്തു ; എയര്‍ ഇന്ത്യയുടെ 45 ലക്ഷത്തോളം യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നു
എയര്‍ ഇന്ത്യയുടെ സെര്‍വര്‍ ഹാക്ക് ചെയ്തു 45 ലക്ഷത്തോളം യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു. യാത്രക്കാരുടെ പാസ്‌പോര്‍ട്ട്,ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. നിലവിലെ കണ്ടെത്തല്‍ പ്രകാരം 2011 ആഗസ്റ്റ് 26 മുതല്‍ 2021 ഫെബ്രുവരി 20 വരെ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്തിട്ടുള്ള യാത്രക്കാരുടെ വിവരങ്ങളാണ് ചോര്‍ന്നത്. ഇതിനൊപ്പം മറ്റ് അഞ്ച് വിമാന കമ്പനികളിലും ഡാറ്റ ചോര്‍ച്ചയുണ്ടായിട്ടുണ്ട്.
എയര്‍ ഇന്ത്യ കൂടാതെ മലേഷ്യന്‍ എയര്‍ലൈന്‍സ് സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് ഉള്‍പ്പെടെ അഞ്ചിലധികം വിമാന സര്‍വീസുകളിലെ വിവരങ്ങളാണ് ചോര്‍ന്നത്. വിവരങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ അയച്ച ഇ മെയിലിലാണ് വിവരങ്ങള്‍ പുറത്തു വന്നത്. പാസ്‌പോര്‍ട്ട് ഉള്‍പ്പടെ മാറ്റണമെന്നാണ് എയര്‍ ഇന്ത്യ യാത്രക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2021 ഫെബ്രുവരി 25നാണ് വിവരങ്ങള്‍ ചോര്‍ന്നത്. തുടര്‍ന്ന് കമ്പനി തന്നെ നടത്തിയ അന്വേഷണത്തിലാണ് വിവര ചോര്‍ച്ചയുടെ വലുപ്പം മനസ്സിലായത്. ഈ കാലയളവില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ മാറ്റണം എന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.