പത്തനംതിട്ടയില്‍ ഉരുള്‍പൊട്ടല്‍ ; ഡാമുകള്‍ തുറന്നു

പത്തനംതിട്ട മൂഴിയാര്‍ ഡാമിന് സമീപം ഉരുള്‍ പൊട്ടല്‍.വൈകീട്ട് 6 മണിയോടെ മൂഴിയാര്‍ വനത്തിനുള്ളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മൂഴിയാര്‍, മണിയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. പമ്പാ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കി. കേരളത്തിന്റെ പല ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്. ശക്തമായ കാറ്റില്‍ പല ഇടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. നദികളിലെ ജലനിരപ്പ് ഉയര്‍ന്നത് കൊണ്ട് തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.