ചൈനയില്‍ മാരത്തണില്‍ പങ്കെടുത്ത 21 പേര്‍ കാറ്റിലും മഴയിലും കൊല്ലപ്പെട്ടു

ചൈനയില്‍ ഗാന്‍സു പ്രൊവിന്‍സിലെ യെല്ലോ റിവര്‍ സ്റ്റോണ്‍ വനമേഖലയില്‍ നടന്ന മാരത്തണ്‍ ആണ് കായികതാരങ്ങളുടെ ജീവനെടുത്തത്. 100 കിലോമീറ്റര്‍ ക്രോസ് കണ്‍ട്രി മൗണ്ടന്‍ മാരത്തണില്‍ പങ്കെടുത്ത 21 പേര്‍ കനത്ത മഴയിലും കാറ്റിലും അകപ്പെട്ട് മരിക്കുകയായിരുന്നു. മാരത്തണില്‍ പങ്കെടുക്കുന്ന 172 പേരില്‍ 18 പേരെ രക്ഷിച്ചു. ബാക്കി ഉള്ളവര്‍ ഇപ്പോഴും വനത്തിനുള്ളില്‍ കുടുങ്ങി കിടക്കുകയാണ്. ഡ്രോണും റഡാറും ഉപയോഗിച്ച് വനത്തില്‍ അകപ്പെട്ട് കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഉച്ചയോടെ കാലാവസ്ഥ അതിരൂക്ഷമായതോടെ മത്സരം നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചു. പരിക്കേറ്റ താരങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.