പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട എന്ന് ചെന്നിത്തല
പ്രതിപക്ഷ നേതാവായി വിഡി സതീശനെ തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ സന്തോഷമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വെല്ലുവിളി നിറഞ്ഞ ഈ കാലഘട്ടത്തില്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും നയിക്കാന്‍ എല്ലാ പിന്തുണയും വിഡി സതീശന് നല്‍കും. ഏറെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കോണ്‍ഗ്രസും യുഡിഎഫും കടന്ന് പോകുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ സതീശന് കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത് സംബന്ധിച്ചുള്ള ചോദ്യത്തിന് ഇനി അതൊന്നും പ്രതികരണ വിഷയമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കോണ്‍ഗ്രസ്സിന് തിരിച്ചുവരവിനുള്ള പാതയൊരുക്കുക എന്നതാണ് ഇനി കൂട്ടായ ലക്ഷ്യം. അതിന് വേണ്ടി പ്രവര്‍ത്തകരും നേതാക്കളും യുഡിഎഫിനെ സ്‌നേഹിക്കുന്ന ജനങ്ങളും ഒരുമിച്ച് നില്‍ക്കണം. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പ്രവര്‍ത്തനത്തെ വിലയിരുത്തേണ്ടത് ജനങ്ങളാണ് ചെന്നിത്തല പറഞ്ഞു. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും താന്‍ പോരാട്ടം തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി.
കെപിസിസിയില്‍ തലമുറമാറ്റം വേണമോയെന്ന ചോദ്യത്തിന് അക്കാര്യങ്ങളെല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും ഹൈക്കമാന്‍ഡ് എന്ത് തീരുമാനം എടുത്താലും താന്‍ അത് അനുസരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി ഒരു തീരുമാനമെടുത്താല്‍ എല്ലാ കോണ്‍ഗ്രസുകാരും അത് അനുസരിക്കും. ഒരുമിച്ച് മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.