കോംഗോയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു 20 ലേറെ മരണം
ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലുണ്ടായ അഗ്‌നിപര്‍വത സ്ഫോടനത്തില്‍ ഇരുപതിലേറെപേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ കോംഗോയില്‍ റുവാണ്ടന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശത്താണ് ശനിയാഴ്ച രാത്രി നിറഗോംഗോ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച് ലാവാ പ്രവാഹമുണ്ടായത്. പ്രദേശത്തെ 500-ലേറെ വീടുകള്‍ തകരുകയും 30,000-ലേറെ പേര്‍ പലായനം ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് നിറഗോംഗോ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. ലാവ പ്രവാഹത്തിലും സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് കൂടുതല്‍ മരണങ്ങളുമുണ്ടായത്. പലായനത്തിനിടെ ഒരു ട്രക്ക് മറിഞ്ഞും അഞ്ചു പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കോംഗോയിലെ ഗോമ നഗരത്തിലേക്കും റുവാണ്ടയിലേക്കുമുള്ള പലായനത്തിനിടെ 150-ലേറെ കുട്ടികളെ കാണാതായതായി യുനിസെഫ് അറിയിച്ചു. അഗ്‌നിപര്‍വത സ്ഫോടനം സംബന്ധിച്ച് കാര്യമായ മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. 2002-നു ശേഷം ഇതാദ്യമായാണ് നിറഗോംഗോ പൊട്ടിത്തെറിക്കുന്നത്. ലാഹാപ്രവാഹത്തില്‍ ഹൈവേയടക്കം തകര്‍ന്നു. സമീപപ്രദേശത്തെ വിമാനത്താവളം വരെ ലാവാപ്രവാഹം എത്താതിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകമായി.