സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാട്ടണം ; വിവാദമായി ജനം ടി വിയുടെ പോസ്റ്റ്
ലക്ഷദ്വീപ് വിഷയത്തില്‍ അഭിപ്രായം തുറന്നു പറഞ്ഞ പ്രമുഖ മലയാള സിനിമാ താരം പ്രിത്വിരാജിന് എതിരെ മോശമായ ഭാഷയില്‍ പോസ്റ്റ് ഇട്ടു ജനം ടി വി. തങ്ങളുടെ ഔദ്യോഗിക പേജിലാണ് ‘സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാട്ടണം’ എന്ന തരാം താണ പദപ്രയോഗം ചാനല്‍ നടത്തിയിരിക്കുന്നത്. പൃഥ്വിരാജിനോട് ഞാന്‍ അടക്കമുള്ള മലയാളികള്‍ക്ക് ഉള്ള സ്നേഹം പൗരുഷവും തന്റേടവുമുള്ള സുകുമാരന്റെ മകന്‍ എന്ന നിലയിലാണ് എന്നാണ് പോസ്റ്റ്ല്‍ പറയുന്നത്.
കൂടാതെ രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകും എന്നും പോസ്റ്റ് പരിഹസിക്കുന്നു. ലക്ഷദ്വീപില്‍ ഉണ്ടായ പ്രശ്നങ്ങള്‍ പൊതുജന ശ്രദ്ധയിലേക്ക് വന്നത് ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജും സലിംകുമാറും ഗീതുമോഹന്‍ദാസും റിമ കല്ലിംഗലും രംഗത്തു വന്നതോടെ സംഭവത്തിനു പിന്നില്‍ എന്തായാലും ദേശീയ താല്പര്യമില്ല എന്നാണ് പോസ്റ്റില്‍ പറയുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
പൃഥ്വിരാജിനോട് ഞാന്‍ അടക്കമുള്ള മലയാളികള്‍ക്ക് ഉള്ള സ്നേഹം പൗരുഷവും തന്റേടവുമുള്ള സുകുമാരന്റെ മകന്‍ എന്ന നിലയിലാണ്. സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാട്ടണം. രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകും. നാലു സിനിമാ അവസരങ്ങള്‍ക്കു വേണ്ടി സ്വന്തം പിതൃസ്മരണ നടത്താന്‍ മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കരുതേ എന്ന അഭ്യര്‍ത്ഥനയാണ് പൃഥ്വിരാജിനോടുള്ളത്. മറ്റു പലരും ഇത്തരത്തിലുള്ള ഒരു പരാമര്‍ശം പോലും അര്‍ഹിക്കുന്നില്ല. പിന്നെ പൃഥ്വിരാജല്ല, ആര് ചാടിയാലും ലക്ഷദ്വീപ് എന്നല്ല, ഇന്ത്യയുടെ ഒരു ഭാഗവും ഇനി ജിഹാദികള്‍ക്ക് കിട്ടില്ല.