പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ രാജ്യദ്രോഹത്തിന് കൂട്ടുനില്‍ക്കുന്നു : നടന്‍ ദേവന്‍

ലക്ഷദ്വീപ് വിഷയത്തില്‍ മലയാള സിനിമ ലോകത്തിന്റെ നിലപാടിന് എതിരെ നടനും ബിജെപി അംഗവുമായ ദേവന്‍. ലക്ഷദ്വീപില്‍ വികസനം കൊണ്ടുവരാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും ഇപ്പോള്‍ നടക്കുന്ന ക്യാംപെയ്ന്‍ രാജ്യ ദ്രോഹപരമാണെന്നും ദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നാടിന്റെ നന്മക്കായി പ്രതികരിക്കാന്‍ സിനിമാ താരങ്ങള്‍ക്കും അവകാശമുണ്ട്. കേരളത്തില്‍ കൊലപാതകവും സ്ത്രീ പീഡനങ്ങളും ഒക്കെ നടന്നപ്പോള്‍ ഇവരൊക്കെ എവിടെയായിരുന്നുവെന്നും ദേവന്‍ ചോദിക്കുന്നു. ഇങ്ങനെ സെലക്ടീവായി പ്രതികരിക്കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ട്. ഇവരുടെ പിന്നില്‍ അദൃശ്യമായ രാജ്യദ്രോഹികള്‍ ഉണ്ട്. അത് കേന്ദ്രതലത്തില്‍ അന്വേഷിക്കണമെന്നും ദേവന്‍ പറയുന്നു.

ഇന്നത്തെ ഈ കോലാഹലങ്ങള്‍ ഉണ്ടാവുന്നത് Iysha sulthan എന്ന സിനിമ സംവിധായികയുടെ FB പോസ്റ്റിലൂടെ ആണ്… മോങ്ങാനിരിക്കുന്ന നായയുടെ നായയുടെ തലയില്‍ തേങ്ങ വീണപോലെയായി പിന്നിടുണ്ടായ സംഭവവികസങ്ങള്‍… മോദി വിരുദ്ധര്‍ക്ക് വീണുകിട്ടിയ ഒരവസരമായി ഇത്… മോദി സര്‍ക്കാരിന്റെ കാവിവത്കരണ നയത്തിന്റെ ഫലമായി ദ്വീപ് നിവാസികളുടെ സ്വാതന്ത്ര്യം അപകടത്തിലാവും എന്ന പ്രചരണം ഏറ്റെടുത്തുകൊണ്ട് മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും പ്രതിപക്ഷ നേതാവ് ശ്രീ. വിഡി സതീശനും കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസ്സും ലീഗും മറ്റു പാര്‍ട്ടികളും ഇസ്ലാമിക തീവ്രവാദി സംഘടനകളുടെ പിന്തുണയോടെ രാജ്യദ്രോഹപരമായ propaganda നടത്തികൊണ്ടിരിക്കുന്നു.. സാഹിത്യാസംസ്‌കാരികസിനിമ താരങ്ങള്‍ എല്ലാം കളിക്കളത്തില്‍ ഇറങ്ങിയിരിക്കുന്നു..Indian Constitution അനുസരിച്ചുള്ള നിയമങ്ങളാണ് അവിടെ നടപ്പിലാക്കുന്നത്… മോദിയുടെ നയങ്ങള്‍ അല്ല എന്നും ദേവന്‍ ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :