കാലിഫോര്‍ണിയല്‍ വെടിവെപ്പ് ; എട്ട് പേരെ കൊലപ്പെടുത്തി അക്രമി സ്വയം വെടിയുതിര്‍ത്ത് മരിച്ചു

കാലിഫോര്‍ണിയയിലെ സാന്‍ജോസില്‍ ബുധനാഴ്ച രാവിലെയുണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. സാന്‍ജോസിലെ റെയില്‍ യാര്‍ഡിലാണ് സംഭവം നടന്നത്. സാന്ത ക്ലാര വാലി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ജീവനക്കാരനാണ് വെടിവെപ്പ് നടത്തിയത്.സഹപ്രവര്‍ത്തകരായ എട്ട് പേരെ കൊലപ്പെടുത്തിയ ശേഷം അക്രമി സ്വയം വെടിയുതിര്‍ത്ത് മരിച്ചു എന്നാണ് വാര്‍ത്തകള്‍. യാര്‍ഡിലെ ജീവനക്കാരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് വ്യക്തമാക്കി. റെയില്‍വേ യാര്‍ഡിലെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്.

സാമുല്‍ കാസിഡിയെന്ന 57കാരനാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2012 മുതല്‍ ഇയാള്‍ ട്രാന്‍സിസ്റ്റ് അതോറിറ്റിയില്‍ ജോലി ചെയ്ത് വരികയാണ്. സംഭവ സ്ഥലത്ത് നിന്ന് സ്‌ഫോടനത്തിന് ഉപയോ?ഗിക്കുന്ന വസ്തു കണ്ടെടുത്തതിനാല്‍ ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. ആക്രമണത്തില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇയാളുടെ നില അതീവ?ഗുരുതരമായി തുടരുകയാണ്.