പതിനൊന്ന് രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കി സൗദി
കോവിഡ് വ്യാപനം മൂലം യു.എ.ഇ ഉള്‍പ്പെടെയുള്ള പതിനൊന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് സൗദി അറേബ്യ നീക്കി.അതേസമയം ഇന്ത്യക്കുള്ള വിലക്ക് തുടരും എന്നാണ് വാര്‍ത്തകള്‍. യു.എ.ഇ, ജര്‍മ്മനി, അമേരിക്ക, അയര്‍ലാണ്ട്, ഇറ്റലി, പോര്‍ച്ചുഗല്‍, ബ്രിട്ടന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലാന്റ്, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് നാളെ മുതല്‍ സൗദിയിലേക്ക് പ്രവേശിക്കാം. സൗദി ആഭ്യന്തര മന്ത്രാലയമാണ് പുതിയ ഉത്തരവ് ഇറക്കിയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യക്കാര്‍ക്ക് ഉള്ള വിലക്ക് തുടരുന്നത്.