ലക്ഷദ്വീപ് ; പ്രതിഷേധങ്ങള്‍ക്ക് ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും നിയന്ത്രണം

ലക്ഷദ്വീപ് പ്രതിഷേധങ്ങള്‍ക്ക് ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും നിയന്ത്രണം കൊണ്ട് വന്നു കേന്ദ്രം. ലക്ഷദ്വീപിന് പിന്തുണ അര്‍പ്പിച്ചുകൊണ്ട് ട്വിറ്റ് ചെയ്ത് അക്കൗണ്ടുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തങ്ങളുടെ മെസ്സേജ് അയക്കുന്നത് ബ്ലോക്ക് ചെയ്തതായി ആക്ടിവിസ്റ്റുകള്‍ അറിയിച്ചു. ഇന്‍ സോളിഡാരിറ്റി വിത്ത് ലക്ഷദ്വീപ്’ ( In Solidarity With Lakshadweep) കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ‘ഓണ്‍ലൈന്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

ഇന്ന് വൈകുന്നേരം 4മണി മുതല്‍ 9 മണിവരെ #SaveLakshadweep, #InsolidaritywithLakshadweep,#Recalltheadministrator എന്ന ഹാഷ്ടാഗുകള്‍ ഉപയോഗിച്ചുകൊണ്ടുളള ട്വിറ്റര്‍ സ്റ്റോം, രാഷ്ട്രപതിക്ക് മെയിലയയ്ക്കുക, സമരമുറ്റം എന്നീ പരിപാടികളാണ് കരിദിനാചരണത്തിന്റെ ഭാഗമായി നടന്നത്. ചലച്ചിത്രതാരം റിമ കല്ലിങ്കല്‍, ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ എന്നിവരും കരിദിനാചരണത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. അതേസമയം കേന്ദ്ര ഇടപെടല്‍ കാരണമാണ് നിയന്ത്രണം വന്നത് എന്നാണ് അവരുടെ ആരോപണം.