കോവിഡ് പ്രതിസന്ധി നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
രാജ്യം കണ്ട നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് പ്രതിസന്ധിയെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം എല്ലാ ശേഷിയും ഉപയോഗിച്ച് കോവിഡിനെതിരെ പോരാടുകയാണ്. ആരോഗ്യ പ്രവര്‍ത്തര്‍ രാവും പകലും വിശ്രമമില്ലാതെ അധ്വാനിക്കുന്നു. ഓക്‌സിജന്‍ എക്‌സ്പ്രസ് ഓടിച്ച വനിത ലോക്കോ പൈലറ്റ്മാരെ അടക്കം പ്രധാനമന്ത്രി അഭിനന്ദിച്ചു. മുന്നണിപ്പോരാളികളുമായി പ്രധാനമന്ത്രി മന്‍ കീ ബാതില്‍ ആശയ വിനിമയം നടത്തി. സംസ്ഥാനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കോവിഡ് കാലത്തുണ്ടായ പ്രളയത്തെ നേരിടാനും രാജ്യത്തിന് സാധിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. യാസ് ചുഴലിക്കാറ്റില്‍ പ്രതിസന്ധി നേരിടുന്നവര്‍ക്ക് എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പ് നല്‍കി.
‘ഈ ദിവസം സര്‍ക്കാര്‍ ഏഴു വര്‍ഷം പൂര്‍ത്തിയാക്കി. ഈ ഏഴുവര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ വിജയമാണ് കാണാനായത്. രാജ്യത്തോടൊപ്പം നമ്മള്‍ നേട്ടങ്ങള്‍ ആഘോഷിച്ചു. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഗൂഢാലോചനകള്‍ക്ക് ഇന്ത്യ ഉചിതമായ മറുപടി നല്‍കുന്നത് കാണുമ്പോള്‍, ഭാരതീയരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു’, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഓക്‌സിജന്‍ കണ്ടെയ്‌നര്‍ ഡ്രൈവര്‍മാര്‍, ലോക്കോമോട്ടീവ് പൈലറ്റ് ഡ്രൈവിംഗ് ഓക്‌സിജന്‍ എക്‌സ്പ്രസ്, എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ എന്നിവരുമായി പ്രധാനമന്ത്രി മോദി സംവദിച്ചു. ദ്രാവക ഓക്‌സിജന്‍ വിതരണം ചെയ്യുന്നതിനും ആശുപത്രികളില്‍ എത്തിക്കുന്നതിനുമുള്ള അവരുടെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. ലിക്വിഡ് ഓക്‌സിജന്റെ ഉത്പാദനം 10 ഇരട്ടിയായി വര്‍ദ്ധിപ്പിക്കാനായെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
‘ലക്ഷക്കണക്കിന് ആളുകള്‍ മഹാമാരിക്കെതിരെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നു. ദ്രാവക ഓക്‌സിജന്റെ ഉത്പാദനം 10 ഇരട്ടി വര്‍ദ്ധിച്ചു. നമ്മുടെ കോവിഡ് പോരാളികള്‍ ലിക്വിഡ് ഓക്‌സിജന്‍ രാജ്യത്തിന്റെ വിവിധ കോണുകളിലേക്ക് എത്തിക്കുന്നു. പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ ദിവസവും കുറച്ച് പരിശോധനകളാണ് ഉണ്ടായിരുന്നത്. പക്ഷേ ഇപ്പോള്‍ ദിവസവും 20 ലക്ഷം ടെസ്റ്റുകളാണ് രാജ്യത്താകമാനം നടക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.’ദുരന്തത്തിന്റെ പ്രയാസകരവും അസാധാരണവുമായ അവസ്ഥയില്‍, ചുഴലിക്കാറ്റ് ബാധിച്ച എല്ലാ സംസ്ഥാനങ്ങളിലെയും ആളുകള്‍ ധൈര്യത്തോടെ അതിനെ അതിജീവിക്കാന്‍ ശ്രമിച്ചു, പ്രതിസന്ധിയുടെ ഈ മണിക്കൂറില്‍, വളരെ ക്ഷമയോടും അച്ചടക്കത്തോടും കൂടി – എല്ലാ പൗരന്മാരെയും ബഹുമാനപൂര്‍വ്വം അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ മന്‍ കി ബാത്തില്‍ മന്ത്രി നരേന്ദ്ര മോദി പറഞ്ഞു.