ഇന്ത്യയില്‍ 5ജി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് നടി ജൂഹി ചൗള
രാജ്യത്ത് ടെലികോം മേഖലയില്‍ 5ജി നടപ്പാക്കുന്നതിനെതിരെ ബോളിവുഡ് നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗള കോടതിയില്‍. 5ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിലൂടെയുണ്ടാകുന്ന റേഡിയേഷന്‍ രാജ്യത്തെ പൗരന്മാരെയും പരിസ്ഥിതിയെയും മോശമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂഹി ചൗള തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. റേഡിയേഷനില്‍ നിന്നും ആര്‍ക്കും രക്ഷ നേടാനാവില്ലെന്നും നിലവിലുള്ളതിനേക്കാള്‍ നൂറിരട്ടിയാകും 5ജി മൂലമുള്ള റേഡിയേഷനെന്നും അവര്‍ ഹരജിയില്‍ പറഞ്ഞു. ഇത് ആവാസവ്യവസ്ഥയില്‍ പരിഹരിക്കാന്‍ കഴിയാത്ത തകരാറുകള്‍ സൃഷ്ടിക്കുമെന്നും അവര്‍ പറഞ്ഞു.