ക്യാന്‍സര്‍ ചികിത്സയില്‍ വഴിത്തിരിവ് ; അര്‍ബുദത്തെ തുരത്തുന്ന മരുന്നുമായി ഗവേഷകര്‍

പ്രതീക്ഷയുടെ പുതു നാളം തെളിച്ചു അര്‍ബുദ ചികിത്സയില്‍ നിര്‍ണായക കണ്ടെത്തലുമായി എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍. ആരോഗ്യകോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതെ കാന്‍സര്‍ ബാധിച്ച കോശങ്ങളെ കൊല്ലുന്ന മരുന്നാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചത്. ട്രോജന്‍ ഹോഴ്സ് ഡ്രഗ് എന്നാണ് ശാസ്ത്ര ലോകം മരുന്നിനെ വിശേഷിപ്പിക്കുന്നത്. ഒരു ട്രോജന്‍ കുതിരയെ പോലെ ക്യാന്‍സര്‍ സെല്ലുകളോട് പൊരുതുമെന്നതു കൊണ്ടാണ് മരുന്നിനെ ട്രോജന്‍ ഹോഴ്സ് ഡ്രഗ് എന്ന് വിളിക്കുന്നത്. നിലവില്‍ റേഡിയേഷന്‍, കീമോ തെറാപ്പി എന്നിങ്ങനെയുള്ള ചികിത്സാ പ്രതിവിധികളാണ് അര്‍ബുദത്തിന് സാധാരണഗതിയില്‍ നിര്‍ദേശിക്കപ്പെടുന്നത്. ഇത് വളരെയധികം വേദന നിറഞ്ഞ അവസ്ഥകളിലൂടെയാണ് രോഗികളെ കൊണ്ട് പോകുന്നത്.